ചാലക്കുടി: കൊരട്ടി മുത്തിയുടെ പള്ളിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എട്ട് ട്രസ്റ്റിമാരെ നീക്കി. ഇവരെ എട്ടുവർഷത്തേക്ക് വിലക്കിയിട്ടുമുണ്ട്. ഇതോടെ പ്രശ്നങ്ങൾക്ക് താൽക്കാലിക ശമനമാകുമെന്നാണ് പ്രതീക്ഷ. ക്രമക്കേട് കണ്ടെത്തിയ 2014-16, 2016 -18 എന്നീ കാലഘട്ടത്തിലെ പാരിഷ് കമ്മിറ്റി അംഗങ്ങളെ ആറ് വർഷത്തേക്കും സ്ഥാനത്തുന്നത് വിലക്കി. എറണാകുളം അതിരൂപതയുടെ തീരുമാനം ഞായറാഴ്ച നടന്ന എല്ലാ ദിവ്യബലികളിലും വായിച്ചു. തീരുമാനം വിശ്വാസികൾ ൈകയടിയോടെ സ്വാഗതം ചെയ്തു. തുടർന്ന് പള്ളിയുടെ മുൻവശത്ത് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും ബാൻഡ് മേളത്തിെൻറ അകമ്പടിയോടെ വിശ്വാസികൾ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. താൽക്കാലികമായി മൂന്ന് മാസത്തേക്ക് വികാരിയായി ഫാ. ജോസഫ് തെക്കിനിയനെ നിയമിച്ചിട്ടുണ്ട്. നേരത്തേ ഇദ്ദേഹത്തെ നിയമിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കാത്തതിനാൽ വിശ്വാസികളുടെ എതിർപ്പുമൂലം സ്ഥാനം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു മാസത്തിനുള്ളിൽ നിയുക്ത വികാരി പുതിയ പാരിഷ് കമ്മിറ്റിയെ വിശ്വാസികളുടെ നിർദേശ പ്രകാരം തിരഞ്ഞെടുക്കും. ഇവർ മൂന്ന് മാസത്തിനുള്ളിൽ പള്ളിക്ക് നഷ്ടപ്പെട്ട പണത്തിെൻറയും മറ്റും കൃത്യമായ വിവരം ശേഖരിച്ച് അതിരൂപതയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും അതിരൂപത കോടതി നഷ്ടം വരുത്തിയവരിൽനിന്ന് അത് തിരിച്ചുപിടിക്കാൻ നടപടിയെടുക്കുക. കുറ്റാരോപിതനായ പഴയ വികാരി മാത്യു മണവാളനെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് സ്ഥലം മാറ്റിയത്. പുതിയ കമ്മിറ്റിയുടെ കൃത്യമായ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പള്ളിക്ക് സ്ഥപ്പെട്ട പണം ഇവരിൽനിന്ന് ഈടാക്കാൻ നടപടി ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.