തൃശൂർ: അവണൂർ ആക്ടയുടെ 'നാട്ടകം 2018'െൻറ ഭാഗമായി സംഘടിപ്പിച്ച കടിയെണക്കം മരത്താള മഹോത്സവം ചരിത്രത്തിലേക്ക്. 241 കലാകാരന്മാർ അണിനിരന്ന മഹോത്സവം ബെസ്റ്റ് ഇന്ത്യൻ റെക്കോഡ്സിൽ ഇടം നേടിയതിെൻറ സാക്ഷ്യപത്രം പരിപാടിയിൽ പങ്കെടുത്ത പ്രതിനിധി ശ്രീജ കളപുരക്കൽ സംഘാടകർക്ക് കൈമാറി. മന്ത്രി വി.എസ്.സുനിൽകുമാർ മഹോത്സവം ഉദ്ഘാടനം ചെയ്തു. അവണൂർ ശാന്താ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു പരിപാടി. ഫോക് ലോർ അക്കാദമിയുടെയും നാട്ടുപച്ചയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നുള്ള കലാകാരന്മാർ അണിനിരന്നു. 189 മരം, 45 ഒറ്റ, ഏഴ് കുഴൽ എന്നിവയായിരുന്നു ശ്രദ്ധ പിടിച്ചുപറ്റിയ മരത്താള മഹോത്സവത്തിൽ ഉപയോഗിച്ചത്. വേദിയിൽ നാട്ടുവാദ്യകലാകാരന്മാരായ മുണ്ടത്തികോട് അയ്യപ്പൻ,മണിത്തറ കുട്ടാപ്പു, ചൈന ബസാർ തേവൻ, പടിഞ്ഞാറ്റിൽ വേലായുധൻ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.