മരത്തംകോട്: ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാെൻറ നേതൃത്വത്തില്‍ മരത്തംകോട് ഗവ. സ്കൂളില്‍ നടന്ന ശാസ്ത്രജാലകം ത്രിദിന ശാസ്ത്രശിൽപശാലയുടെ സമാപന സമ്മേളനത്തിൽ മന്ത്രി എ.സി. മൊയ്തീൻ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. മൂന്ന് ദിവസം വിവിധ ശാസ്ത്ര വിഷയങ്ങളിൽ ചര്‍ച്ചകൾ, പരീക്ഷണങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് രമണി രാജന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര ജാലകം പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. ടി.വി. വിമല്‍കുമാര്‍, കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. സി.എല്‍. ജോഷി, കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഗിജ സുമേഷ്, മരത്തംകോട് ഹയര്‍സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പൽ ഉഷകുമാരി, മരത്തംകോട് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് എ.ബി. ഗീത, വാർഡ് അംഗം കെ.കെ. മണി, പി.ടി.എ പ്രസിഡൻറ് ഫ്രാന്‍സിസ് കൊള്ളന്നൂര്‍, അസി. പ്രോജക്ട് ഓഫിസർ സി. കമലാദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.