മിനി മാസ്​റ്റ്​ വിളക്കുകൾ മിഴി തുറന്നു

വടക്കേക്കാട്: പഞ്ചായത്തിലെ നായരങ്ങാടി, നാലാംകല്ല് കവലകളിൽ സ്ഥാപിച്ച മിനി മാസ്റ്റ് എൽ.ഇ.ഡി ലാമ്പ് കെ.വി. അബ്ദുൽഖാദർ എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ, വൈസ് പ്രസിഡൻറ് നബീൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അശ്റഫ് പാവൂരയിൽ, വാർഡ് അംഗങ്ങളായ വി.വി. വിനോദ്, സാബിറ, അപ്പു കൂളിയാട്ട്, സിന്ധു മനോജ്, ശ്രീധരൻ മാക്കാലിക്കൽ, എം.കെ. ജോൺസൺ, ബാലകൃഷ്ണൻ കാഞ്ഞിങ്ങാട്ട്, മുൻ അംഗം സലിം കുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ വ്യാപാര കേന്ദ്രമായ നായരങ്ങാടിയിൽ പൊക്കവിളക്ക് വേണമെന്നത് വ്യാപാരികളുടെയും നാട്ടുകാരുടെയും ദീർഘകാലമായുള്ള ആഗ്രഹമാണ്. സംസ്ഥാന പാതയും അണ്ടിക്കോട്ടിൽ കടവ് റോഡും ചേരുന്ന പ്രധാന കവലയിലാണ് വിളക്ക് സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.