വാടാനപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ തുടർച്ചയായി നാലാം തവണയും നൂറ് ശതമാനം വിജയം നേടുമ്പോൾ അതിന് പിറകിൽ പ്രധാനാധ്യാപകനായ അബ്ദുൽ ഖാദറിെൻറ നിശ്ചയദാർഢ്യത്തിനും വലിയ പങ്കുണ്ട്. നാല് വർഷം മുമ്പ് അദ്ദേഹം ചുമതലയേൽക്കുമ്പോൾ വിജയശതമാനം 80ൽ താഴെയായിരുന്നു. 100ശതമാനം വിജയത്തിലെത്തിക്കാനുള്ള പദ്ധതിക്ക് സഹഅധ്യാപകരുടെ പിന്തുണകൂടി ലഭിച്ചതോടെ സ്കൂൾ മികച്ച നിലവാരത്തിലേക്കുയർന്നു. പഠിപ്പിൽ പിറകോട്ടായ വിദ്യാർഥികളെ കണ്ടെത്തി പ്രേത്യക പരിശീലനം നൽകി മിടുക്കരാക്കി വിജയിപ്പിച്ചു. ചുമതലയേറ്റ ആദ്യ വർഷംതന്നെ സ്കൂൾ 100 ശതമാനം വിജയത്തിലെത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും അബ്ദുൽ ഖാദർ നേടിയിരുന്നു. പി.ടി.എ.യുടേയും അധ്യാപകരുടേയും ഇടപെടലിൽ സ്കൂളിന് വിജയതിളക്കമേറിയതോടെ ഗ്രാമവാസികളും ആഹ്ലാദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.