രാത്രി യാത്രയിൽ ബസിെൻറ ടയർ പഞ്ചറായാൽ....

തൃശൂർ: രാത്രി യാത്രയിൽ ബസി​െൻറ ടയർ പഞ്ചറായാൽ കെ.എസ്.ആർ.ടി.സി എന്തു ചെയ്യും, യാത്രക്കാർ എന്തു ചെയ്യണം... ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തി​െൻറ പരിഹാരക്രിയകളാണ് വെള്ളിയാഴ്ച രാത്രി ഉറാഞ്ചേരിയിൽ കണ്ടത്. രാത്രി 10.50 ഓടെ തൊണ്ണൂറോളം യാത്രക്കാരുമായി തൃശൂർ ഡിപ്പോയിൽനിന്ന് നിലമ്പൂരിലേക്ക് പോയ ഓർഡിനറി ലിമിറ്റഡ് സ്്റ്റോപ്പാണ് കഥയിലെ നായകനും വില്ലനും. അത്താണി കഴിഞ്ഞപ്പോഴാണ് ഓട്ടത്തിനിടെ ബസി​െൻറ പിന്നിലെ ടയർ പഞ്ചറായത്. ശബ്്ദം കേട്ടതോടെ റോഡി​െൻറ വശത്തേക്ക് ബസ് ഒതുക്കി നിർത്തിയ ശേഷം എന്തു ചെയ്യണമെന്ന് ഡ്രൈവറും കണ്ടക്ടറും ആലോചിച്ചു. നിലമ്പൂർ വരെയുള്ള യാത്രക്കാരുള്ളതിനാൽ വഴിയിൽ ഇറക്കിവിടാൻ കഴിയില്ലല്ലോ. മറ്റു ബസുകൾ വരുന്ന സമയമല്ലാത്തതിനാൽ കയറ്റി വിടലും നടപ്പില്ല. എന്തു ചെയ്യണമെന്ന് ചോദിച്ച് കണ്ടക്ടർ ഡിപ്പോയിലേക്ക് വിളിച്ചു. സഞ്ചരിക്കാൻ മറ്റൊരു ബസ് വരുമെന്ന് യാത്രക്കാർ കരുതിയെങ്കിലും വന്നത് മറ്റൊരു ടയർ ആണ്. ബസിൽ ഒരു സ്റ്റെപ്പിനി ഉണ്ടായിരുന്നെങ്കിൽ എന്നു യാത്രക്കാർ ആഗ്രഹിച്ച നിമിഷം. രാത്രികാല ബസുകളിൽ സുരക്ഷിതത്വവും സുഗമ യാത്രയും ഒരുക്കാത്ത കെ.എസ്.ആർ.ടി.സി അധികൃതരോടുള്ള പ്രതിഷേധം യാത്രക്കാർ പരസ്പരം സംസാരിച്ചു തീർത്തു. ടയർ മാറ്റിയിടുന്നത് നോക്കിനിൽക്കേണ്ടിവന്ന യാത്രക്കാർ എല്ലാം പൂർത്തിയായി മണിക്കൂറുകൾ വൈകിയാണ് സ്ത്രീകളടക്കമുള്ള യാത്രക്കാർ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.