മരത്താളവുമായി 'കടിയെണക്കം'

തൃശൂർ: കേരളത്തി​െൻറ നാട്ടുവാദ്യങ്ങളിൽ പ്രധാനപ്പെട്ട മരവാദ്യം അന്യം നിന്നുപോകുന്ന സാഹചര്യത്തിൽ പൂർവികർ ചൊല്ലിത്തന്ന പാട്ടുകളും കൊട്ടുകളുമായി 'മരത്താളം'ഞായറാഴ്ച അരങ്ങേറും. പാക്കനാർ വംശപരമ്പരയിലെ പറയർ വിഭാഗത്തി​െൻറ തനതുവാദ്യമായ മരംകൊട്ടിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും കലാകാരന്മാരെ മുഖ്യധാരയിലേക്ക് എത്തിക്കാനുമുള്ള ശ്രമത്തി​െൻറ ഭാഗമായാണ് 'കടിയെണക്കം'സംഘടിപ്പിക്കുന്നത്. അവണൂർ ആക്ട നാട്ടറിവ് പഠനകേന്ദ്രം കേരള ഫോക്ലോർ അക്കാദമിയുടെയും നാട്ടുപച്ച സംഘാടകസമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നതെന്ന് കൺവീനർ കെ. ഗിരിധരൻ അറിയിച്ചു. വൈകീട്ട് ആറിന് അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മരത്താള ഉത്സവത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ വിശിഷ്ടാതിഥിയാവും. മധ്യകേരളത്തിലെ മലവാഴിയാട്ടം എന്ന അനുഷ്ഠാന നാടോടി നാടകത്തിൽ മൂന്ന് മരം, ഒരു കുഴൽ, ഒരു വീക്ക് എന്നിവ ഉപയോഗിച്ച് പ്രത്യേക താളക്രമത്തോടെ കൂട്ടികൊട്ടുന്ന താളവൃന്ദമാണ് കടിയെണക്കം. മങ്ങാട്ട് താളം, വടക്കൻ താളം, കുറും താളം, നടത്തി താളം, കേത്ര്, ചിറ്റാംബരം, തുടിപ്പായ, കടിയനകം എന്നീ നാട്ടുതാളങ്ങളാണ് കൊട്ടിക്കയറുക. കേരളത്തിലെ 250 കലാകാരന്മാർ മരത്താളത്തിൽ അണിനിരക്കും. ലിംക ബുക്ക് ഒാഫ് െറക്കോഡ്സിൽ സ്ഥാനം പിടിക്കാനാണ് ഇത്രയും പേരെ അണിനിരത്തുന്നത്. ക്യാമ്പ് ഡയറക്ടർ പി.വി. സജയൻ, കോഒാഡിനേറ്റർമാരായ ബൈജു തൈവമക്കൾ, പ്രമോദ് തുടിത്താളം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ആദർശ യാത്ര നാളെ തുടങ്ങും തൃശൂർ: 'വഹാബി ഭീകരതെക്കതിരെ സൂഫി സരണി ഉണരുന്നു'എന്ന പ്രമേയവുമായി ഖാദിമുസ്സുന്ന നടത്തുന്ന ജില്ല ആദർശ യാത്ര തിങ്കളാഴ്ച തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. ഫസൽ പൂക്കോയ തങ്ങൾ കരുവൻതിരുത്തി നയിക്കുന്ന യാത്ര കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ നിന്ന് തുടങ്ങി 13ന് വടക്കേക്കാട് സമാപിക്കും. ജില്ലയിലെ 100 ഗ്രാമങ്ങളിൽ സൗഹൃദ പ്രഭാഷണവും മൂന്നുപീടിക, വാടാനപ്പിള്ളി, ചാവക്കാട്, ചെറുതുരുത്തി, കേച്ചേരി, കാളത്തോട്, വടക്കേക്കാട് എന്നിവിടങ്ങളിൽ ഭീകരവിരുദ്ധ സംഗമവും നടത്തും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മൂന്നുപീടികയിലെ സംഗമം ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സൂഫി ആചാര്യന്മാർ കാട്ടിത്തന്ന തനിമയാർന്ന മതസൗഹാർദം ഉ ൗട്ടിയുറപ്പിക്കയാണ് യാത്രയുടെ ലക്ഷ്യമെന്നും മതങ്ങളുടെ പേരിൽ വർഗീയതയും വംശീയതയും വളർത്തുന്നവരെ തുറന്നുകാട്ടുമെന്നും സംഘാടകർ പറഞ്ഞു. നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ, അബ്്ദുസമദ് അൻവരി കിഴിശ്ശേരി, കുഞ്ഞിമുഹമ്മദ് സഖാഫി തൊഴിയൂർ, റഫീഖ് ആദൂർ, കെ.കെ. ഫസൽറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.