തൃശൂർ: ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ലിയാഫി) തൃശൂർ ഡിവിഷനൽ സമ്മേളനം തിങ്കളാഴ്ച നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.സി. സജീവൻ അറിയിച്ചു. 9.30ന് ഹോട്ടൽ പേൾ റീജൻസിയിൽ വി. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. സീനിയർ ഏജൻറുമാരെയും പ്രിതിഭകളെയും വി.ടി. കലൈശെൽവൻ എം.എൽ.എ ആദരിക്കും. തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പോളിസി ഉടമകൾക്ക് ഉയർന്ന ബോണസ് പ്രഖ്യാപിക്കുക, ഇൻഷുറൻസ് പ്രീമിയത്തിന് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കുക, ഏജൻറ്സ് കമ്മിഷൻ നിരക്ക് ഏകീകരിക്കുക, ഏജൻറുമാരുടെ മക്കൾക്ക് വിദ്യാഭ്യാസ ലോൺ അനുവദിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. സ്വാഗതസംഘം ചെയർമാൻ എ. ഹരിദാസ്, സി.എൽ. ജോർജ്, ടി.പി. കേരളീയൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.