ജീതുവി​െൻറ കൊല: പ്രതിയെ നാട്ടിലെത്തിച്ചു

ആമ്പല്ലൂര്‍: പുതുക്കാട് ചെങ്ങാലൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെങ്ങാലൂര്‍ കുണ്ടുക്കടവ് പയ്യപ്പിള്ളി ബിരാജുവിനെ മുംബൈയില്‍നിന്ന് നാട്ടിലെത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് ഇയാള്‍ ഭാര്യ ജീതുവിനെ (29) പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നത്. സംഭവത്തിനുശേഷം മുംബൈയിലെ ബന്ധുവീട്ടില്‍നിന്നാണ് പുതുക്കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച രാവിലെ പുതുക്കാട് സി.ഐ എസ്.പി. സുധീര​െൻറ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ചൊവ്വാഴ്ച ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.