ജീതുവി​െൻറ കൊല: ശക്തമായ അന്വേഷണം വേണം ^ചെന്നിത്തല

ജീതുവി​െൻറ കൊല: ശക്തമായ അന്വേഷണം വേണം -ചെന്നിത്തല കൊടകര: വെള്ളിക്കുളങ്ങര മോനൊടിയിലെ ജീതുവി​െൻറ കൊലപാതകം സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്താന്‍ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജീതുവി​െൻറ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മോനൊടി പട്ടികജാതി കോളനിയിലെ വീട്ടിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയത്. ജീതുവി​െൻറ അച്ഛന്‍ ജനാർദനന്‍, അമ്മ തങ്കമണി, സഹോദരി ഗീതു എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. ത​െൻറ കണ്‍മുന്നില്‍ മകളെ തീകൊളുത്തുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന അവസ്ഥ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജനാർദനന്‍ വിവരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മകള്‍ തന്നോട് പറഞ്ഞതല്ല ഇപ്പോള്‍ പൊലീസ് പുറത്തുവിടുന്ന മരണമൊഴിയിലുള്ളത്. മകളെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ചെങ്ങാലൂരിലേക്ക് വിളിച്ച് വരുത്തിയതെന്നും ജനാർദന്‍ ആരോപിച്ചു. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും കേസ് തേച്ചുമാച്ചുകളയാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി രവീന്ദ്രനാഥ് ജീതുവി​െൻറ വീട് സന്ദര്‍ശിച്ചു വെള്ളിക്കുളങ്ങര: ചെങ്ങാലൂരില്‍ കൊല്ലപ്പെട്ട ജീതുവി​െൻറ മോനൊടിയിലുള്ള വീട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. പിതാവ് ജനാർദനനേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്. സി.പി.എം വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി. ഉമേഷ്, കെ.കെ. ഷാജു എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.