മുണ്ടൂർ: അണ്ടർ 19 മുൻ ഇന്ത്യൻ താരം ശ്രീകുമാർ നായരുടെ ബോളിനെ, രാഷ്ട്രീയം ചേരിതിരിയുന്ന നിയമസഭയെ നിയന്ത്രിച്ച തന്ത്രമികവിൽ മുൻ സ്പീക്കറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ ബൗണ്ടറിയിേലക്ക് പായിച്ചു... കണ്ടുനിന്നവർ സ്തംഭിച്ചു. രാധാകൃഷ്ണന് രാഷ്ട്രീയം മാത്രമല്ല, സ്പോർട്സും വഴങ്ങുമെന്ന്... കേരള ക്രിക്കറ്റ് അസോസിയേഷെൻറ അംഗീകാരത്തോടെ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കേരള ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറിെൻറ ഉദ്ഘാടനമായിരുന്നു ഇന്ത്യൻ താരത്തിെൻറ ബോളിനെ ബാറ്റ് ചെയ്ത് രാധാകൃഷ്ണൻ നിർവഹിച്ചത്. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിലാണ് ടൂർണമെൻറ്. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.എം. ലെനിൻ അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ജെ. ആേൻറാ വിശിഷ്ട അതിഥിയായിരുന്നു. പുഴയ്ക്കൽ േബ്ലാക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. കുര്യാക്കോസ്, മുൻ കെ.സി.എ പ്രതിനിധി കെ. പ്രമോദ്, സോണി, പ്രീജൻ, സി.സി. സുജിത് എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ കെ.പി.എസ്.സി മുണ്ടൂർ 84 റൺസിന് അത്രേയ ക്രിക്കറ്റ് അക്കാദമി പെനിങ്ങന്നൂരിനെ തോൽപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് സൈബർ പ്രിസം തൃശൂർ, അപ്പെക്സ് തൃശൂർ ക്രിക്കറ്റ് ടീമിനെയും ഉച്ചക്ക് ഒന്നിന് ചാലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്, കുന്നംകുളം ക്രിക്കറ്റ് ക്ലബിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.