ഇടതുസർക്കാറി​േൻറത്​ കോര്‍പറേറ്റ് ചങ്ങാത്ത സമീപനം^ ഹമീദ് വാണിയമ്പലം

ഇടതുസർക്കാറിേൻറത് കോര്‍പറേറ്റ് ചങ്ങാത്ത സമീപനം- ഹമീദ് വാണിയമ്പലം തൃശൂര്‍: ഫാഷിസത്തേയും ഉദാരവത്കരണത്തേയും പ്രതിരോധിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ദൗത്യം മറന്ന് സംഘ്പരിവാര്‍ പ്രീണന നയം സ്വീകരിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആരോപിച്ചു. ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടത് സര്‍ക്കാറിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ മേഖല കമ്മിറ്റി കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ വർഗീയ തീവ്രവാദ ആരോപണങ്ങളിലൂടെ വേട്ടയാടാന്‍ ശ്രമിക്കുന്നത് കോർപറേറ്റുകളെ തൃപ്തിപ്പെടുത്താനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. . ഹാരിസണ്‍ പോലെയുള്ള ഭൂമാഫിയകളെ സംരക്ഷിച്ച് നിര്‍ത്തുന്ന ഇടത് സര്‍ക്കാര്‍ കോർപറേറ്റ് ചങ്ങാത്തം വ്യക്തമാക്കുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. മോഹനന്‍ അഭിപ്രായപ്പെട്ടു. മദ്യ മുതലാളിമാരുമായുള്ള മുന്‍ധാരണയെ സാക്ഷാത്കരിക്കുന്നതിനായി കേരളത്തില്‍ അവർ മദ്യമൊഴുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എ. ഉഷാകുമാരി, ട്രഷറര്‍ ടി.എം. കുഞ്ഞിപ്പ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, വടക്കാഞ്ചേരി മണ്ഡലം പ്രസിഡൻറ് എ.ആര്‍. വിശ്വനാഥന്‍, ഒല്ലൂര്‍ മണ്ഡലം പ്രസിഡൻറ് പി.എച്ച്. റഫീഖ്, ചേലക്കര മണ്ഡലം പ്രസിഡൻറ് ഷെക്കീര്‍ ചെറുതുരുത്തി എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ മണ്ഡലം പ്രസിഡൻറ് ആര്‍.എം. സുലൈമാന്‍ സ്വാഗതവും തൃശൂര്‍ മണ്ഡലം സെക്രട്ടറി സി.എ. നൗഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.