തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് കടവി രഞ്ജിത്തിെൻറ സംഘത്തിെൻറ വിളയാട്ടം. തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടൽ പിടിച്ചുമാറ്റാനെത്തിയ ജയിൽ വാർഡൻമാർക്ക് മർദനമേറ്റു. പരിക്കേറ്റ അസി. പ്രിസൺ ഓഫിസർ ശ്യാം വാരിയെല്ലൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ സെല്ലിൽനിന്ന് പുറത്തേക്ക് വിട്ട കടവി സംഘത്തിൽപ്പെട്ട കുന്നത്തങ്ങാടി സ്വദേശി കുട്ടിപ്രിൻസ് മറ്റൊരു കേസിലെ തടവുകാരനായ മണികണ്ഠനുമായി തർക്കമുണ്ടായി. ഇത് പിന്നീട് തമ്മിലടിയിലെത്തിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. പ്രിസൺ ഓഫിസർമാരായ ശ്യാമും സുധീറും പിടിച്ചുമാറ്റാനെത്തിയതായിരുന്നു. അതോടെ പിടിച്ചുമാറ്റാനെത്തിയവരെ തടവുകാർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് താഴെ വീണ ശ്യാമിന് നെഞ്ചിൽ ചവിട്ടേറ്റു. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വാരിയെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. സുധീറിന് തലക്കാണ് പരിക്ക്. നേരത്തെ ജയിലിൽ സംഘർഷമുണ്ടായതിനെ തുടർന്ന് കൊലക്കേസ് പ്രതികൂടിയായ കുട്ടിപ്രിൻസിനെ ഇവിടെനിന്ന് മാറ്റിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് തിരികെയെത്തിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ജയിൽ വാർഡന്മാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ജയിൽ അധികൃതർ കുട്ടിപ്രിൻസിനെ അടിച്ചിരുന്നുവത്രെ. ഇതിെൻറ പ്രതികാരമാവാം ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.