കലാമണ്ഡലം സന്ദര്‍ശിച്ചു

ചെറുതുരുത്തി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സ​െൻറര്‍ ഫോര്‍ ആര്‍ട്‌സിലെ (െഎ.ജി.എൻ.സി.എ) സീനിയര്‍ ഓഫിസര്‍മാര്‍ . അക്കാദമിക് കാര്യങ്ങളുടെ ഡെപ്യൂട്ടി സെക്രട്ടറി ഭരത് ഭൂഷണ്‍ ശര്‍മ, സീനിയര്‍ അക്കൗണ്ട് ഓഫിസര്‍ ജയന്ത് ചാറ്റര്‍ജി, ഭാരതീയ വിദ്യാ പ്രയോജന കോഓഡിനേറ്റര്‍ ഡോ. സുധീര്‍ ലാല്‍, െഎ.ജി.എൻ.സി.എ കേരള ഘടകം തൃശൂര്‍ ഓഫിസര്‍ ഇന്‍ ചാർജ് വത്സകുമാര്‍ എന്നിവരാണ് കലാമണ്ഡലം സന്ദര്‍ശിച്ചത്. കേരളത്തിലെ പ്രബന്ധക്കൂത്ത് വേദികളില്‍ ചാക്യാന്മാര്‍ അവതരിപ്പിക്കുന്ന അത്യപൂര്‍വമായ രാമായണ പ്രബന്ധ വ്യാഖ്യാനം 150 മണിക്കൂര്‍ െഎ.ജി.എൻ.സി.എക്കായി ദൃശ്യ-ശ്രാവ്യ ചിത്രീകരണം ചെയ്യുന്നതടക്കം വിവിധ പദ്ധതികള്‍ കലാമണ്ഡലം അധികാരികളുമായി ചര്‍ച്ച ചെയ്തു. വി.സി ഡോ. ടി.കെ. നാരായണന്‍, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. സി.എം. നീലകണ്ഠന്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.