ബാലപീഡനം: ആശാ പ്രവർത്തകർ ജാഗ്രത പാലിക്കണം -മന്ത്രി എ.സി. മൊയ്തീൻ തൃശൂർ: ബാലപീഡനങ്ങളെ കുറിച്ച് ആദ്യം അറിയുന്ന ആശാ പ്രവര്‍ത്തകര്‍ അക്കാര്യം അധികൃതരെ അറിയിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. 2016-17 സാമ്പത്തിക വര്‍ഷത്തെ ആശാ മീറ്റും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിലെ താഴെതട്ടിലുള്ളവരുമായി അടുത്തിടപഴകാന്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ആശാ പ്രവര്‍ത്തകര്‍. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുതകും വിധം ഇവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആശാ വര്‍ക്കേഴ്‌സിനുള്ള പ്രതിമാസ ഓണറേറിയം 2,000 രൂപയില്‍നിന്ന് ഏപ്രില്‍ മുതല്‍ 4,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആശാവര്‍ക്കേഴ്‌സിനുള്ള ഓണറേറിയം ഇനിയും വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ജില്ലയിലെ 2206 ആശാ വര്‍ക്കര്‍മാരില്‍നിന്ന് ഏറ്റവും മികച്ച ആശാ പ്രവര്‍ത്തകയായി തെരഞ്ഞെടുക്കപ്പെട്ട പൂക്കോട് പ്രൈമറി ഹെല്‍ത്ത് സെൻററിലെ എ.ജെ. പുഷ്പക്ക് മന്ത്രി അവാര്‍ഡ് വിതരണം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. കെ.ആര്‍. ബേബി ലക്ഷ്മി, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.എല്‍. റോസി, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.