തൃശൂർ: ജ്യോതി എൻജിനീയിറിങ് കോളജിലെ ഫാബ് ലാബിെൻറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ജെയ്സൺ പോൾ മുളരിക്കൽ അറിയിച്ചു. രാവിലെ എ.പി.ജെ. അബ്്ദുൽകലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എം. അബ്്ദുൽറഹ്മാൻ നിർവഹിക്കും. കേരള സ്്റ്റാർട്ട് അപ്പ് മിഷെൻറയും ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെയും സഹകരണത്തോടെ അമ്പത് ലക്ഷം രൂപ ചെലവിട്ടാണ് ലാബ് നിർമിച്ചത്. ത്രീഡി പ്രിൻററിൽ ഏതു വസ്തുവിെൻറയും ത്രിമാന രൂപം, സ്ക്രീൻ പ്രിൻറിങും കട്ടിങും വിനയിൽ കട്ടർ ഉപയോഗിച്ച് ചെയ്യാനുള്ള സൗകര്യം, കമ്പ്യൂട്ടർ നൽകുന്ന നിർദേശത്തിനനുസരിച്ച് ഡിസൈൻ സൃഷ്ടിച്ച് രൂപം വരക്കാനുള്ള ലേസർ കട്ടർ ഉൾെപ്പടെ പ്രത്യേകതകളുണ്ട്. സാമൂഹിക വികസനം ലക്ഷ്യമിട്ട് പൊതുജനങ്ങൾക്കും ലാബ് ഉപയോഗിക്കാൻ സൗകര്യം ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. അസി. മാനേജർ ഫാ. ജോജു ചിരിയൻകണ്ടത്ത്, പ്രഫ. സി.കെ. രാജു, പ്രഫ. കെ.ജെ. ജിനേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.