പ്ലാസ്​റ്റിക് മുക്ത പഞ്ചായത്ത്: പുല്ലൂരിൽ സഞ്ചി ശേഖരണം തുടങ്ങി

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ പുല്ലൂർ മേഖലയിൽ പ്ലാസ്റ്റിക് സഞ്ചികൾ വീടുകളിൽനിന്ന് ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ചു തുടങ്ങി. 14ാം വാർഡിൽ പ്രതിപക്ഷാംഗം തോമസ് തൊകലത്ത് ഉദ്‌ഘാടനം ചെയ്തു. പ്ലാസ്റ്റിക്മുക്ത പഞ്ചായത്ത് ആക്കുന്നതി​െൻറ ഭാഗമായി വിടുകളിലേക്ക് തുണി സഞ്ചികൾ വിതരണം ചെയ്തു. ഘട്ടംഘട്ടമായി തുണി സഞ്ചിയിലേക്ക് മടങ്ങാനും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുമായി വീടുകൾ കയറി ഇറങ്ങി പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് വീടൊന്നിന് 30 രൂപ ഫീസ് നൽകണം. 21 അംഗ കർമ സേനാംഗങ്ങളാണ് ഇവ ശേഖരിക്കുന്നത് ശ്രീജ ഷിജു, ജയ ഉല്ലാസൻ, ജയന്തി പത്മജൻ, അനിത മോഹനൻ, സരസ്വതി അശോകൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.