ഗുരുവായൂർ: യുവതിക്കൊപ്പം ലോഡ്ജിൽ താമസിച്ചയാളെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരായ രണ്ടുപേരെ അറസ്റ്റുചെയ്ത് ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. പാവറട്ടി മരുതയൂർ സ്വദേശി അമ്പാടി സന്തോഷ് (43) മർദനമേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതി നെല്ലുവായ് സ്വദേശി കുന്നത്തുള്ളി ദിനേശൻ, രണ്ടാം പ്രതി പാണ്ടികശാലവളപ്പിൽ മഹേഷ് എന്നിവർ സബ് ജയിലില്‍ റിമാൻഡിലാണ്. ഇൗ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ശനിയാഴ്ച നടന്നു. രണ്ട് ദൃക്‌സാക്ഷികളാണ് തിരിച്ചറിയല്‍ പരേഡിൽ പെങ്കടുത്തത്. ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി ദിനേശെൻറ ഭാര്യയുമായി സന്തോഷ് കിഴക്കെനടയിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഇവിടെയെത്തിയ പ്രതികൾ സന്തോഷിനെ ലോഡ്ജിന് മുന്നിലിട്ട് മർദിച്ചു. അബോധാവസ്ഥയിലായ സന്തോഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 28ന് രാത്രി മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.