വെള്ളാങ്ങല്ലൂര്‍ ബ്ലോക്കില്‍ 81 വീടുകളുടെ താക്കോല്‍ കൈമാറി

വെള്ളാങ്ങല്ലൂര്‍: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ഐ.എ.വൈ, പി.എം.എ.വൈ, ലൈഫ് എന്നീ പദ്ധതികളുടെ ഭാഗമായി പണിതീര്‍ത്ത വീടുകളുടെ താക്കോല്‍ കൈമാറി. വിവിധ കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്ന വീടുകളുടെ നിര്‍മാണവും ഇതോടൊപ്പം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരമുള്ള സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര അധ്യക്ഷനായി. സി.കെ. സംഗീത്, ജയ സുരേന്ദ്രന്‍, കാതറിന്‍ പോള്‍, ബീന മജീദ്‌, ടി.കെ. ഉണ്ണികൃഷ്ണന്‍, വി.എ. നദീര്‍, കെ.സി. ബിജു, വര്‍ഷ രാജേഷ്‌, കെ.ടി. പീറ്റര്‍, ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആത്മ കിസാൻ കല്യാൺ കാര്യശാല നടത്തി കരൂപ്പടന്ന: കിസാൻ കല്യാൺ കാര്യശാല എന്ന പേരിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മുഖാമുഖം നടത്തി. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര അധ്യക്ഷത വഹിച്ചു. ആത്മ കർഷകഅവാർഡ് ജേതാവ് ബിജു പുല്ലൂക്കരയെ ആദരിച്ചു. കർഷകർക്കായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് വെള്ളാങ്ങല്ലൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. ലിഡി വർഗീസ്, ക്ഷീര വികസന ഓഫിസർ വി.എസ്. അരുൺ, കൃഷി അസി. ഡയറക്ടർ ഗോപിദാസ്, ഡോ. ടി. ഗിഗ്ഗിൻ എന്നിവർ ക്ലാസെടുത്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ, ടി.കെ. ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, മിനി രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.