അഭിജിത്തിന് സ്വപ്‌നഭവനമൊരുങ്ങുന്നു

ഇരിങ്ങാലക്കുട: ബലൂണ്‍ കച്ചവടം നടത്തി പണം സമ്പാദിച്ച് എസ്.എസ്.എൽ.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിനും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങുന്നു. സി.പി.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് സ്ഥലവും വീടും നൽകുമെന്ന് പ്രഖ്യാപിച്ചത്. ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ അഭിജിത്തി​െൻറ വീട്ടിലെത്തി കുടുംബത്തെ വിവരം അറിയിച്ചു. കെ.യു. അരുണന്‍ എം.എല്‍.എ, സി.പി.എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം കെ.പി. ദിവാകരന്‍, ജില്ല പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമന്‍, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.പി. സന്തോഷ്, ബിജുചന്ദ്രന്‍, എ.വി. സുരേഷ്, പി.സി. മനീഷ്, കെ.ബി. ബിജു, സജന്‍ കാക്കനാട്, പുല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സുധികുമാര്‍ എന്നിവര്‍ അഭിജിത്തിന് ആശംസകളുമായി വീട്ടിലെത്തി. ഇരിങ്ങാലക്കുട സ​െൻറ് മേരീസ് സ്‌കൂളിലെ വിദ്യാർഥിയായ അഭിജിത്തി​െൻറ പിതാവ് ദേവരാജന് തലച്ചോറില്‍ ട്യൂമര്‍ വന്നതിനെ തുടര്‍ന്നാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. സ്‌കൂൾ വിട്ട ശേഷം ഇരിങ്ങാലക്കുട കെ.എസ് പാര്‍ക്കിന് സമീപം ബലൂണ്‍ കച്ചവടം നടത്തിയാണ് അഭിജിത്ത് പഠനത്തിനുള്ള ചെലവ് കണ്ടെത്തിയിരുന്നത്. പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാകാരൻ കൂടിയാണ് അഭിജിത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.