' കൊടുങ്ങല്ലൂർ: ബൈപാസിൽ ഇതുവരെ നടത്തിയ പരീക്ഷണങ്ങൾ കുറ്റമറ്റതല്ലെന്നും എലിവേറ്റഡ് ഹൈവേ യാഥാർഥ്യമാക്കണമെന്നും കൊടുങ്ങല്ലൂർ മർച്ചൻറ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പുല്ലൂറ്റ് പാലത്തിന് സമീപത്തെ ഒരു ഏക്കർ 10 സെൻറ് പുറേമ്പാക്ക് സ്ഥലം മിനി പാർക്കാക്കി മാറ്റുന്നതിന് എം.എൽ.എ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കാവിൽക്കടവ് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് വി.ഇ. ധർമപാലൻ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ഷാജി, പി.എം. മുഹമ്മദ് യൂസഫ്, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, രാജീവൻ പിള്ള, സി.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓഖി ദുരന്തത്തിൽ ദുരിതം പേറുന്ന പന്ത്രണ്ടോളം കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.