വാടാനപ്പള്ളി: കുടിവെള്ള ക്ഷാമം രൂക്ഷമായ ഏങ്ങണ്ടിയൂരിൽ ഭൂഗർഭജലമൂറ്റി വിൽപന നടത്തുന്നത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് നാലാം വാർഡിൽ മോഹനൻ എന്നയാൾ ബോർവെൽ ഉപയോഗിച്ച് രാത്രിയും പകലും വെള്ളമൂറ്റി വിൽപന നടത്തുന്നതു മൂലം പരിസര പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും കുടിവെള്ളമില്ലാതാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് പരിസരവാസികൾ പഞ്ചായത്തംഗം ബീന സിങ്ങിെൻറ നേതൃത്വത്തിൽ പ്ലക്കാർഡുമായി കേന്ദ്രത്തിൽ എത്തി തടയുകയായിരുന്നു. ഏങ്ങണ്ടിയൂർ പഞ്ചായത്തിലും കലക്ടർക്കും വാടാനപ്പള്ളി പൊലീസിലും പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. വണ്ടിതടഞ്ഞ പഞ്ചായത്തംഗം ഉൾപ്പെടെയുള്ള സ്ത്രീകളുടെ നേരെ വാഹമിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒന്നും ചെയ്യാത്ത എൽ.ഡി.എഫ് ഭരണ സമിതി ജലമാഫിയക്ക് ഒത്താശ ചെയ്യുകയാണെന്ന് ബീന സിങ്ങ് പറഞ്ഞു. അനിത്ര ശാന്തികുമാർ, ലതിക കളത്തിൽ, അനിത നെടുമാട്ടുമൽ, തമ്പി കളത്തിൽ, രഘുനഥ് കൊണ്ടറപ്പശ്ശേരി, തോമാസ് പുത്തുരാൻ തുടങ്ങിയവർ നേതൃത്വം നൽകി. തോട് സംരക്ഷണത്തിനായി കയർഭൂവസ്ത്രം വിരിക്കുന്നു ഏങ്ങണ്ടിയൂർ: പഞ്ചായത്തിലെ നാട്ട്തോട് സംരക്ഷിക്കുന്നതിെൻറ ഭാഗമായി കയർഭൂവസ്ത്രം വിരിക്കുന്നതിെൻറ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ബി. ഭാരതി നിർവഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 800 മീറ്റർ ആണ് കയർഭൂവസ്ത്രം വിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി. തോടിെൻറ ഇരുവശങ്ങളിൽ പുല്ല് വെച്ചുപിടിപ്പിച്ച് മണ്ണൊലിപ്പ് തടയുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. വികസന സമിതി ചെയർമാൻ പി.എൻ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഒ.കെ. പ്രൈസൺ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര സുധീർ, ഇർഷാദ് കെ. ചേറ്റുവ, പി.വി. സുരേഷ്, സിന്ധു സന്തോഷ്, ഉഷ സുകുമാരൻ, തൊഴിലുറപ്പ് അസി. എൻജിനീയർ കെ. സുജിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.