ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ഇൻസിനറേറ്ററിെൻറ പ്രവര്‍ത്തനം ഏതാനും ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ചാലക്കുടി നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ കൗൺസിലിനെ അറിയിച്ചു. ഇന്‍സിനറേറ്റര്‍ മൂലമാണോ മലിനീകരണം നടക്കുന്നതെന്ന് മനസ്സിലാക്കാനാണിത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ പരിശോധനാഫലം പരസ്പര വിരുദ്ധമായ സാഹചര്യത്തില്‍ കിണറുകളിലെ ജലം കാക്കനാട്ടെ ലാബില്‍ കൊണ്ടുപോയി ആരോഗ്യവിഭാഗം പരിശോധിക്കുമെന്നും അവര്‍ നഗരസഭയോഗത്തില്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ സമീപത്തെ കിണറുകളിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര നഗരസഭ യോഗം ഭരണ-പ്രതിപക്ഷങ്ങളുടെ പരസ്പര ആരോപണങ്ങള്‍കൊണ്ട് കലുഷിതമായി. സമീപകാലത്തായി സ്വകാര്യ ആശുപത്രിയെ പോലും വെല്ലുന്ന രീതിയില്‍ വികസിച്ച ചാലക്കുടി താലൂക്ക് ആശുപത്രിയുടെ വളര്‍ച്ച തകര്‍ക്കാനുള്ള ചില ശക്തികളുടെ നീക്കമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ വീട്ടുകാരുമായി പറഞ്ഞ് ഒത്തുതീര്‍പ്പ് കരാറില്‍ എത്തിയിരുന്നു. എന്നിട്ടും അവരെ ആരോ ചിലര്‍ പിന്തിരിപ്പിക്കുന്നതായി ഭരണപക്ഷം ആരോപണം ഉയര്‍ത്തി. കിണറുകള്‍ മാലിന്യമായ എട്ട് വീട്ടുകാരുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിച്ചിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. നഗരസഭ വാഗ്ദാനം ചെയ്ത പൊതുടാപ്പുകള്‍ മുഴുവനും സ്ഥാപിച്ചിട്ടില്ലെന്നും അംഗങ്ങൾ ആരോപിച്ചു. ആശുപത്രിയിലെ പ്രശ്‌നം പരിഹരിക്കുന്നതിെൻറ നേട്ടം ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നതാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പോകുന്നതിന് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആദ്യം നടത്തിയ പരിശോധനയില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇന്‍സിനറേറ്റര്‍ മാലിന്യം കത്തിച്ചതിെൻറ ചാരമാണ് കിണറുകളിലെ മാലിന്യത്തിന് കാരണമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയതെന്ന് ഉപാധ്യക്ഷൻ വില്‍സന്‍ പാണാട്ടുപറമ്പില്‍ പറഞ്ഞു. ഏപ്രില്‍ 10ന് ആണ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ പരിശോധനക്ക് എടുത്തത്. എന്നാല്‍ റിപ്പോര്‍ട്ട് ഏപ്രില്‍ മൂന്നിന് ആണ് തീയതി വച്ചിരിക്കുന്നത്. അതിനാല്‍ റിപ്പോര്‍ട്ട് ഫലം വെള്ളം പരിശോധനയ്ക്ക് എടുക്കും മുമ്പ് തയ്യാറാക്കിയതുപോലെയാണ് തോന്നുന്നത്. റിപ്പോര്‍ട്ടില്‍ എന്തൊക്കെയോ തിരിമറികള്‍ നടന്നതായി അദ്ദേഹം ആരോപിച്ചു. നഗരസഭ വീട്ടുകാരുമായി നടത്തിയ ചര്‍ച്ചകളില്‍ പ്രതിപക്ഷത്തെ നിരന്തരം അവഗണിക്കുകയായിരുന്നുവെന്നും പ്രശ്‌നം പരിഹരിക്കുന്നതിെൻറ ക്രെഡിറ്റ് എടുക്കാന്‍ ഭരണപക്ഷം ശ്രമിക്കുകയാണെന്നും പ്രതിപക്ഷ അംഗം വി.ഒ. പൈലപ്പന്‍ ആരോപിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിജി സദാനന്ദന്‍, യു.വി. മാര്‍ട്ടിന്‍ അംഗങ്ങളായ കെ.വി. പോള്‍, വി.ജെ. ജോജി, പി.എം. ശ്രീധരന്‍, ബിജു എസ്. ചിറയത്ത്, ജിയോ കിഴക്കുംതല തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.