കൊടകര: സെൻറ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ ഇടവക മധ്യസ്ഥെൻറ ഊട്ടുതിരുനാൾ ഞായറാഴ്ചനടക്കും. കാല്‍ലക്ഷത്തോളം പേര്‍ക്കാണ് നേര്‍ച്ചസദ്യ ഒരുക്കുന്നതെന്ന് വികാരി ഫാ. ജോസ് വെതമറ്റില്‍ പറഞ്ഞു. ദേവാലയ മുറ്റത്ത് സജ്ജമാക്കിയ പന്തലിലാണ് നേര്‍ച്ച സദ്യ നല്‍കുന്നത്. ഇടവക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേര്‍ച്ച സദ്യക്കാവശ്യമായ ഒരുക്കം ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് നേര്‍ച്ച സദ്യക്കാവശ്യമായ ഒരുക്കം നടത്തിയത്. ഞായറാഴ്ച രാവിലെ 6.30ന് നടക്കുന്ന വി. കുർബാനക്കു ശേഷം ഫൊറോന വികാരി ഫാ. ജോസ് വെതമറ്റില്‍ ഊട്ട് വെഞ്ചരിപ്പ് നടത്തും. തിരുനാള്‍ പാട്ടുകുർബാനക്ക് ഫാ. ജോണ്‍ പൈനുങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സെൻറ് ജോസഫ് ഫാമിലി കുർബാനക്കുശേഷം ടൗണ്‍ ചുറ്റി പ്രദക്ഷിണവും ഉണ്ടാകും. രാവിലെ ഒമ്പതുമുതല്‍ നേര്‍ച്ച ഉൗട്ട് ആരംഭിക്കും. കിടപ്പുരോഗികള്‍ക്ക് നേര്‍ച്ച ഭക്ഷണം പൊതിച്ചോറായി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.