ചാലക്കുടി: ദേശീയപാത കൊരട്ടിയിൽ രണ്ട്വാഹനാപകടങ്ങളില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. കൊരട്ടി പെരുമ്പി ജങ്ഷന് സമീപം കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ക്കും കൊരട്ടി ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ആറ് പേര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച പുലർച്ചെ കൊരട്ടി ഹൈവേ മസ്ജിദിന് സമീപം കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. എറണാകുളം സ്വദേശി മുഹമ്മദ് ഇസ്മയിലിെൻറ മകന്‍ നിഷാദ് (34), ചെന്നൈ സ്വദേശി അനന്തകുമാര്‍, കൊരട്ടി സ്വദേശി ചിറമല്‍ ആേൻറാ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിനിമ ഷൂട്ടിങ്ങിനാവശ്യമായ കാമറകളും മറ്റ് ഉപകരണങ്ങളുമായി കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു സംഘം. ചൊവ്വാഴ്ച രാവിലെ 6.15ന് കൊരട്ടി ജങ്ഷനില്‍ ബംഗളൂരു-തിരുവല്ല സൂപ്പര്‍ ഡീലക്‌സ് എയര്‍ബസാണ് അപകടത്തില്‍പെട്ടത്. മഴ ചാറി നനഞ്ഞ റോഡില്‍ ബസ് പെെട്ടന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി മറിയുകയായിരുന്നു. യാത്രക്കാരായ ആറ് പേര്‍ക്ക് നിസാര പരിക്കേറ്റു. കൊരട്ടി പൊലീസും ചാലക്കുടി ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.