കുപ്പിവെള്ളത്തിന് വില കുറഞ്ഞില്ല

തൃശൂർ: കുപ്പിവെള്ളത്തി​െൻറ വില 12 രൂപയായി കുറച്ച് മാസം പിന്നിട്ടിട്ടും തീരുമാനം നടപ്പായില്ല. അമിത വില ഇൗടാക്കിയാൽ കർശന നടപടി എടുക്കുമെന്ന ഭക്ഷ്യമന്ത്രി പി. തിലോത്തമ‍​െൻറ മുന്നറിയിപ്പ് പാഴ്വാക്കായി. ജി.എസ്.ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ നിർദേശിച്ചതിനെ തുടർന്നാണ് വിലകുറക്കുന്നതായി കമ്പനികൾ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോഴും 20 രൂപയാണ് എം.ആർ.പി ആയി കുപ്പികളിൽ രേഖപ്പെടുത്തുന്നത്. വില കുറക്കണമെന്ന നിർദേശം വന്നതോടെ 20 രൂപ എം.ആർ.പി രേഖപ്പെടുത്തി വൻതോതിൽ കുപ്പിവെള്ളം വിപണിയിൽ ഇറക്കിയതാണ് വിലകുറക്കാൻ തടസ്സം. നൂറോളം കുപ്പിവെള്ള കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്സ് അസോസിയേഷനാണ് വിലകുറക്കാൻ തീരുമാനിച്ചത്. അസോസിയേഷൻ തീരുമാനം അട്ടിമറിക്കാൻ ഒരു വിഭാഗം കമ്പനികളും വിതരണ-വിൽപന സംഘങ്ങളും ശ്രമിക്കുന്നതായാണ് പരാതി. ഒരു കുപ്പി വെള്ളത്തിന് അഞ്ചുരൂപയോളം മാത്രമാണ് ഉൽപാദന ചെലവ്. ഇതാണ് 20 രൂപ വരെ വാങ്ങി വിൽക്കുന്നത്. 20 രൂപക്ക് വിൽക്കുമ്പോൾ 12 രൂപയോളം ഉൽപാദകർക്ക് ലാഭം ലഭിക്കും. അതേസമയം ബി.ഐ.എസ്, ഐ.എസ്.ഐ മുദ്രകളില്ലാതെ കുടിവെള്ളം വിൽക്കാൻ പാടിെല്ലന്ന കർശന നിർദേശം ഭക്ഷ്യസുരക്ഷ വിഭാഗം നൽകിയിട്ടുണ്ട്. നിരന്തര പരിശോധനയെ തുടർന്ന് ഏപ്രിലിൽ മൂന്ന് വെള്ളക്കമ്പനികൾ അടപ്പിച്ചു. എന്നാൽ ജനങ്ങളുടെ പരാതി ലഭിക്കുന്നുണ്ടെങ്കിലും എം.ആർ.പി വിലയ്ക്ക് വിൽക്കുന്നതിനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് ഭക്ഷ്യസുരക്ഷവകുപ്പ്. അതിനിടെ, വില കുറക്കാത്തതി​െൻറ പേരിൽ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ തർക്കം മുറുകുകയാണ്. കുപ്പിവെള്ളം 12 രൂപക്ക് വിൽക്കണമെന്ന കുപ്പിവെള്ള ഉൽപാദക അസോസിയേഷ​െൻറ നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.