എരുമപ്പെട്ടി: തിങ്കളാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ തെങ്ങ് വീണ് വീടിെൻറ മേൽക്കൂര തകർന്നു. എയ്യാൽ അമ്പലത്തിന് സമീപം കൽപാത്തി വീട്ടിൽ ലക്ഷ്മിയുടെ ഓടുമേഞ്ഞ വീടാണ് തകർന്നത്. കമ്പികൾ പൊട്ടിയതിനാൽ വൈദുതി വിതരണം തടസ്സപ്പെട്ടു. ജനാഭിപ്രായം നോക്കിയാണ് കോൺഗ്രസ് നയം തീരുമാനിക്കുന്നത്- വി.ടി. ബൽറാം വേലൂർ: തത്വചിന്തകരുടെ പുസ്തകം നോക്കിയല്ല, ജനാഭിപ്രായം നോക്കിയാണ് കോൺഗ്രസ് നയം തീരുമാനിക്കുന്നതെന്ന് വി.ടി. ബൽറാം എം.എൽ.എ. വേലൂർ പഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.എ. ജോണിയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിധീഷ് ചന്ദ്രൻ വട്ടംപറമ്പിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി. കേശവൻ, ടി.കെ. ശിവശങ്കരൻ, വി.കെ. രഘു, പി. എസ്. സുനീഷ്, സുരേഷ് മമ്പറമ്പിൽ, റെന്നി പുലിയന്നൂർ, പി.കെ. ശ്യാംകുമാർ, സ്വപ്ന രാമചന്ദ്രൻ, ശ്രീജ നന്ദൻ, പി.ആർ. വേലുകുട്ടി, ജോസ് വടക്കൻ, രവി വാര്യർ, പി.എൻ. അനിൽ എന്നിവർ സംസാരിച്ചു. വാർഷിക പൊതുയോഗം എരുമപ്പെട്ടി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ പ്രഥമ വാർഷിക പൊതുയോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. എം.ടി. വേലായുധൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, ജില്ല പഞ്ചായത്തംഗം കല്യാണി എസ്.നായർ എന്നിവർ മുഖ്യാതിഥികളായിരുന്നു. എൻ.കെ. കബീർ, ഫരീദ് അലി, എ.എ. അബ്ദുൽ മജീദ്, ബാബു.പി ജോർജ്, ഹേമ ശശികുമാർ, ഫാ. ബിജു വാഴപ്പിള്ളി, പി. നാരായണൻ നമ്പൂതിരി, മേജർ ഇ.പി. ജോസഫ്, സുലേഖ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.