തൃശൂർ: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ 'ബ്രേക്കിങ് ദി സൈലൻസ് ത്രൂ സൈലൻസ്'എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് കാസർകോട്ടേക്ക് നടത്തുന്ന നിശബ്ദ പ്രതിഷേധ സൈക്കിൾ യാത്ര തൃശൂരിൽ എത്തി. എഴുനൂറിലധികം കിലോമീറ്റർ താണ്ടിയാണ് ഇടുക്കി മൂലമറ്റം സെൻറ് ജോസഫ് അക്കാദമി ഒാഫ് ഹയർ എജുക്കേഷൻ ആൻഡ് റിസർച് സെൻററിലെ അസി. പ്രഫ. സെബാസ്റ്റ്യൻ തോമസും വിദ്യാർഥികളായ ഫ്രെഡി ഒജാൺ മൈക്കിൾ, ജെറി ചെറിയാൻ ജേക്കബ്, ജിബിൻ ജെയിംസ്, ആർ. ആരോമൽ എന്നിവരാണ് ഏപ്രിൽ 26ന് സൈക്കിൾ സാവാരി തുടങ്ങിയത്. ബാലപീഡനം ഇല്ലാതാക്കുന്നതിന് അവബോധം സൃഷ്ടിക്കുകയാണ് സംഘത്തിെൻറ ലക്ഷ്യം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും യാത്രാവസാനം ഡോക്യുമെൻററിയായും യാത്രാവിവരണവുമായി പ്രസിദ്ധീകരിക്കും. 'St Joseph's Acadamy Cycle Riders' എന്ന ഫേസ്ബുക്ക് പേജിലും യാത്രാനുഭവങ്ങൾ പങ്കുവെക്കാം. എട്ടിന് കാസർകോട് യാത്ര സമാപിക്കും. അതിനിടെ സ്ഥാപനത്തിലെ ഏഴു വിദ്യാർഥികൾ ഭിന്നശേഷി സഹോദരങ്ങളുടെ പ്രാധാന്യം ഉണർത്തികൊണ്ട് കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് മെറ്റാരു സൈക്കിൾ സവാരിയും നടത്തുന്നുണ്ട്. ആറിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് അവസാനിക്കും. വാർത്തസമ്മേളനത്തിൽ അസി. പ്രഫ. സെബാസ്റ്റ്യൻ തോമസും വിദ്യാർഥികളായ ഫ്രെഡി ഒജാൺ മൈക്കിൾ, ജെറി ചെറിയാൻ ജേക്കബ്, ജിബിൻ ജെയിംസ്, ആർ. ആരോമൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.