ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കും

തൃശൂർ: ബാങ്ക് സ്വകാര്യവത്കരണ നീക്കത്തിനെതിരെയും തൊഴിൽ നിയമഭേദഗതിക്കെതിരെയുമുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് ആൾ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ. മേയ് ദിനത്തോടനുബന്ധിച്ച് ജില്ല നേതൃസംഗമം സംസ്ഥാന സെക്രട്ടറി ടി.വി. ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ പി.എൽ. ലോറൻസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.വി. രാമചന്ദ്രൻ, ജോയൻറ് സെക്രട്ടറി പി. കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു. ബാങ്ക് ദേശസാത്കരണത്തി​െൻറ 50ാം വാർഷിക ദിനമായ ജൂലൈ 19 വരെ ജനകീയ പൊതുമേഖല ബാങ്ക് സംരക്ഷണ പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.