വാടകക്ക്​ വിളിച്ച ഒാ​േട്ടാ തട്ടിയെടുക്കുന്ന മൂന്നംഗ സംഘം പിടിയിൽ

തൃശൂർ: നഗരത്തിൽനിന്ന് രാത്രി ഒാട്ടോ വാടകക്ക് വിളിച്ച് ഒഴിഞ്ഞ സ്ഥലേത്തക്ക് കൊണ്ടുപോയി ഡ്രൈവെറ ആക്രമിച്ച് കൈവശമുള്ള പണവും മറ്റു സാധനങ്ങളും കവർച്ച ചെയ്ത് ഒാട്ടോ തട്ടിയെടുക്കുന്ന മൂന്നംഗ സംഘത്തെ തൃശൂർ സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുറനാട്ടുകര കുരിശിങ്കൽ വീട്ടിൽ പ്രിേൻറാ (27), അടാട്ട് അമ്പലംകാവ് നിതിനിക്കൽ വീട്ടിൽ ലിയോ എന്ന ലിയോൺ (25), പുല്ലഴി മാളിയേക്കൽ വീട്ടിൽ സിൻറപ്പൻ എന്ന് വിളിക്കുന്ന സിേൻറാ വിൻസൻറ് (27) എന്നിവരാണ് അറസ്റ്റിലായത്. പൂരം ദിവസം രാത്രി 10ന് ചെട്ടിയങ്ങാടിയിൽനിന്ന് മൂന്ന് പേർ ഒാട്ടോറിക്ഷ പുല്ലഴി പാടത്തെത്തിച്ച് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണം തട്ടിയെടുത്ത് ഒട്ടോയുമായി കടന്ന സംഭവത്തി​െൻറ അന്വേഷണത്തിലാണ് നിരവധി കേസുകളിൽ പ്രതികളായ സംഘം അറസ്റ്റിലായത്. ഒാേട്ടാ ഡ്രൈവറായ ചെവ്വൂർ മാർത്തുങ്കൽ വീട്ടിൽ ഹരിയാണ് സംഘത്തി​െൻറ ആക്രമണത്തിനിരയായത്. ഹരിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുകയായിരുന്നു. സാമ്പിൾ വെടിക്കെട്ട് ദിവസം രാത്രി വടക്കെ ബസ്സ്റ്റാൻഡിൽനിന്ന് ഒാട്ടോറിക്ഷ വാടകക്ക് വിളിച്ച് മുതുവറ മുള്ളൂരിൽ എത്തിച്ച് സമാനരീതിയിൽ ഇവർ കവർച്ച നടത്തിയായി സംഘത്തെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കൂർക്കഞ്ചേരി പന്തീരായിൽ വീട്ടിൽ ബാബുവിനെ ആക്രമിച്ചാണ് പണം കവർന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുഴക്കലിൽ ഇതര സംസ്ഥാനക്കാരായ യുവാക്കളെ ആക്രമിച്ച് പണവും മറ്റും കവർന്നതായും പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വരാപ്പുഴയിലെ പൊലീസ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തി​െൻറ സാഹചര്യത്തിൽ പൊലീസ് ഇത്തരം കേസുകളൊന്നും എടുക്കില്ലെന്നും അന്വേഷിക്കില്ലെന്നും ആരെയും വീട്ടിൽവന്ന് പിടിക്കില്ലെന്നും ഇവർ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവത്രെ. പിടിയിലായ പ്രിേൻറായും ലിയോണും കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇരുവർക്കുമെതിരെ തൃശൂർ വെസ്റ്റ് പൊലീസിൽ വധശ്രമത്തിനും പേരാമംഗലം പൊലീസിൽ ആയുധം കൈവശം വെച്ചതിനും ഒല്ലൂർ പൊലീസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കേസുണ്ട്. ഇവർ തട്ടിയെടുത്ത ഒാട്ടോറിക്ഷ പൊലീസ് കണ്ടെടുത്തു. ഈസ്റ്റ് സി.ഐ സേതുവി​െൻറ നേതൃത്വത്തിൽ ഷാഡോ പൊലീസ് എ.എസ്.ഐമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ് എന്നിവരാണ് കേസന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.