ഭൂട്ടാനിലെ ആസൂത്രണ ഉദ്യോഗസ്​ഥർക്ക്​ കിലയിൽ ശിൽപശാല

തൃശൂർ: പെർഫോർമൻസ് മാനേജ്മ​െൻറ് വിഷയത്തിൽ ഭൂട്ടാനിൽനിന്നുള്ള ആസൂത്രണ വിഭാഗം ഓഫിസർമാർക്ക് കിലയിൽ അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിച്ചു. ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഡെപ്യൂട്ടി ചീഫ് േപ്രാഗ്രാം ഓഫിസർ സോനം ടോബ്ഗേ, കാബിനറ്റ് സെക്രട്ടേറിയറ്റിലെ ദോർജി വാംഗ് വോ എന്നിവരുൾപ്പെെട 17 പേരാണ് സംഘത്തിലുള്ളത്. ഇന്ത്യയിലെ പ്രാദേശിക ഭരണ സംവിധാനത്തെക്കുറിച്ച് ഡോ. സണ്ണി ജോർജും കേരളത്തിലെ പ്രാദേശിക സർക്കാറുകളെക്കുറിച്ച് പ്രഫ. ടി. രാഘവനും പങ്കാളിത്ത ആസൂത്രണം സംബന്ധിച്ച് ഡോ. ജെ.ബി. രാജനും ധനവികേന്ദ്രീകരണത്തെപ്പറ്റി ഡോ. പി. ഷഹീനയും വനിത സ്വയം സഹായ ഗ്രൂപ്പുകളെക്കുറിച്ച് ഡോ. കെ.പി.എൻ. അമൃതയും ക്ലാസെടുത്തു. ഡോ. സണ്ണി ജോർജ് ആമുഖ പ്രഭാഷണം നടത്തി. വ്യാഴാഴ്ച സംഘം തൃശൂർ ജില്ല പഞ്ചായത്തും നാട്ടിക ഗ്രാമപഞ്ചായത്തും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസും ജില്ല പ്ലാനിങ് ഓഫിസും സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.