ഡോ. ജോയ് ഇളമണിനെ കില ഡയറക്ടർ സ്ഥാനത്തുനിന്നും പുറത്താക്കണം - ആർ.എം.പി.െഎ തൃശൂർ: യുനൈറ്റഡ് നാഷൻസ് െഡവലപ്പ്മെൻറ് പ്രോഗ്രാമിൽ സാമ്പത്തിക ക്രമക്കേടിന് യു.എൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഡോ. ജോയ് ഇളമണിനെ കില ഡയറക്ടർ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ആർ.എം.പി.െഎ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കിലയിലും എൻ.ജി.ഒകളിലും അടക്കം അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രസിഡൻറ് ടി.എൽ. സന്തോഷ് ആവശ്യപ്പെട്ടു. ഗ്രാമ വികസന പദ്ധതികളിൽ തട്ടിപ്പും വഞ്ചനയും നടത്തിയതിനാണ് യു.എൻ.ഡി.പി ആഗോള തലത്തിൽ തയാറാക്കിയ കരിമ്പട്ടികയിൽ ജോയി ഇളമൺ ഇടം പിടിച്ചത്. തദ്ദേശ സ്വയംഭരണ പരിശീലനകേന്ദ്രത്തിെൻറ തലപ്പത്ത് ഇത്തരത്തിലൊരാൾ ഇരിക്കുന്നത് മാനക്കേടാണ്. ജനകീയാസൂത്രണത്തിെൻറ പേരിൽ സാമ്രാജ്യത്വ താൽപര്യങ്ങൾ ഒളിച്ചുകടത്തുന്നതിനെതിരെ എം.എൻ. വിജയെൻറ നേതൃത്വത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ തുടർന്ന് ഡോ. ജോയ് ഇളമണിനെ സി.പി.എമ്മിൽ നിന്നും പുറത്താക്കിയിരുന്നു. അന്ന് പുറത്താക്കെപ്പട്ട ഡോ. ഇക്ബാൽ ആസൂത്രണബോർഡ് അംഗമായും ഡോ. ജോയ് ഇളമൺ കില ഡയറക്ടറായും പ്രവർത്തിക്കുന്നത് ആശാവഹമല്ലെന്ന് അദ്ദേഹം ആരോപിച്ചു. ഡോ. ജോയ് ഇളമണിെന പുറത്താക്കണെമന്നാവശ്യപ്പെട്ട് സർക്കാറിനും അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും പരാതിയും നൽകിയിട്ടുണ്ട്. സോമൻ ചെറുകുന്ന്, കെ.ജി. സുരേന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.