കളിയും ഗോളും റഷ്യയില്‍; മാവ് കേരളത്തില്‍

ഇരിങ്ങാലക്കുട: ഫിഫ ഫുട്ബാൾ ലോകകപ്പിന് റഷ്യയിൽ തുടക്കമാകുേമ്പാൾ ഫുട്ബാൾ ആരവവും പരിസ്ഥിതി സ്നേഹവും ഒരുമിപ്പിച്ച് ഇരിങ്ങാലക്കുടയിൽനിന്ന് പുത്തൻ മാതൃക. ഫുട്ബാൾ ലോകകപ്പിൽ അടിക്കുന്ന ഒാരോ ഗോളി​െൻറയും ഒാർമക്ക് കേരളത്തിൽ മാവിൻ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചത് ഇരിങ്ങാലക്കുടക്കാർ സ്നേഹപൂർവം മാവച്ചന്‍ എന്നുവിളിക്കുന്ന ജോയ് പീണിക്കപറമ്പിലാണ്. ക്രൈസ്റ്റ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകളുടെയും ബയോഡൈവേഴ്‌സിറ്റി ക്ലബി​െൻറയും ക്രൈസ്റ്റ് എൻജിനീയറിങ് കോളജി​െൻറയും തൃശൂർ സി.എം.ഐ ദേവമാത വിദ്യാഭ്യാസ വകുപ്പി​െൻറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 2014 ലെ 'ഒരു ഗോള്‍ ഒരു മരം'പദ്ധതിയുടെയും 2015 മുതലുള്ള 'എ​െൻറ മാവ്, എ​െൻറ സ്വന്തം നാട്ടുമാവ്'പദ്ധതിയുടെയും ചുവടുപിടിച്ച് 'ഒരു ഗോളിന് ഒരു നാട്ടുമാവിന്‍ തൈ'എന്നാണ് പദ്ധതിക്ക് പേരിട്ടത്. അതിനുവേണ്ടിയുള്ള നാട്ടുമാവിൻ വിത്തുകള്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും വിദ്യാർഥികളില്‍നിന്നും ശേഖരിച്ച് മുളപ്പിക്കാനുള്ള തയാറെടുപ്പ് പുരോഗമിക്കുകയാണ്. 3000 നാട്ടുമാവിന്‍ തൈകള്‍ ഇങ്ങനെ മുളപ്പിച്ച് നൽകാനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.