തൃശൂർ: ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന മലമ്പനി ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളിലാണെന്ന് ആരോഗ്യ വകുപ്പ്. കോർപറേഷൻ, ഗുരുവായൂർ, കുന്നംകുളം നഗരസഭകൾ, മാള, ചാവക്കാട് കടപ്പുറം, തിരുവില്വാമല, എരുമപ്പെട്ടി, മറ്റത്തൂർ എന്നിവിടങ്ങളാണ് മലമ്പനി സാധ്യത പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ. മലമ്പനി നിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ആരോഗ്യപ്രവർത്തകർ, മലമ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മേഖലയിലെ ജനപ്രതിനിധികൾ, അനുബന്ധ ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫിസർമാർ എന്നിവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച ജില്ലതല കർമസമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10ന് തൃശൂർ ടൗൺ ഹാളിൽ മലമ്പനി നിവാരണ യജ്ഞത്തിെൻറ ജില്ലതല പ്രഖ്യാപനം നടക്കും. ഇതോടനുബന്ധിച്ച് ശിൽപശാലയും പ്രദർശനവും ഉണ്ടാവും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തിൽ കർമസമിതി യോഗങ്ങളും മലമ്പനി നിവാരണ യജ്ഞവും സംഘടിപ്പിക്കും. മലമ്പനിരോഗം പൂജ്യത്തിലേക്കെത്തിക്കാൻ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പനി നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ആർക്കെങ്കിലും മലമ്പനി സ്ഥിരീകരിക്കുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്‌താൽ ആ സ്ഥാപനം വിവരം ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളെ അറിയിക്കണം. ചികിത്സക്ക് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ അത് തെറ്റിച്ച് ചികിത്സ നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. മലമ്പനി ബാധിത പ്രദേശത്തേക്ക് യാത്ര പോകുന്നവർ പ്രതിരോധിത ചികിത്സയായ പ്രൊഫിലാക്സിസ് ചികിത്സ എടുക്കേണ്ടതാണ്. ഈ ചികിത്സ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. 2020 ഓടെ കേരളത്തിൽനിന്ന് മലമ്പനി നിവാരണം ചെയ്യുന്നതിെൻറ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2016ലാണ് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.