പൂവണിയിൽ അടിപ്പാത നിർമിക്കും -എം.എൽ.എ കോലഴി: പൂവണി കവലയിൽ അടിപ്പാത നിർമിക്കുമെന്ന് അനിൽ അക്കര എം.എൽ.എ. കോലഴി സൗഹാർദ സ്ട്രീറ്റ് റെസിഡൻറ്സ് അസോസിയേഷെൻറ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാറ്റ്പാക് സാധ്യത പഠനത്തിെൻറയും സാങ്കേതിക ഉപദേശത്തിെൻറയും അടിസ്ഥാനത്തിൽ മാത്രമാണ് അടിപ്പാത നിർമിക്കാനാവൂ. പൂവണി കവലയിൽ അടിപ്പാതയുടെ അനിവാര്യത ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് എം.എൽ.എ അടിപ്പാതയുടെ വിഷയത്തിൽ ഉറപ്പു നൽകിയത്. അസോസിയേഷൻ പ്രസിഡൻറ് ടി. സത്യനാരായണൻ അധ്യക്ഷത വഹിച്ചു. കോലഴി പഞ്ചായത്ത് പ്രസിഡൻറ് എ.ജെ. ഷാജു, വാർഡംഗം ലക്ഷ്മി വിശ്വംഭരൻ, അസോസിയേഷൻ വൈസ് പ്രസിഡൻറ് വി. രമേശ്, സെക്രട്ടറി പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോസഫ് കണ്ടത്തുംകരയിൽ (പ്രസി.), ഡേവിസ് മണലിൽ (വൈസ് പ്രസി.), ആർ. ഉണ്ണികൃഷ്ണൻ (സെക്ര.), കെ.എം. പ്രദീപ് വർമ (ജോ. സെക്ര.) എം.കെ.സുരേഷ് (ട്രഷ.) ലത്തീന്‍ പള്ളി ഊട്ടുതിരുനാള്‍: പന്തലിന് കാല്‍നാട്ടി തൃശൂര്‍: തിരുഹൃദയ ലത്തീന്‍ പള്ളിയില്‍ വിശുദ്ധ അന്തോണീസിെൻറ തിരുനാളിനോടനുബന്ധിച്ചുള്ള പന്തലിെൻറ കാല്‍നാട്ട് വികാരി ഫാ. റോക്കി റോബി കളത്തില്‍ നിര്‍വഹിച്ചു. സഹവികാരി ഫാ. നീല്‍ ചടയംമുറി, ഫാ. രൂപേഷ് മൈക്കിള്‍ കളത്തില്‍, ജനറല്‍ കണ്‍വീനര്‍ പോള്‍സന്‍ മാളിയേക്കല്‍, ജോ. ജനറല്‍ കണ്‍വീനര്‍ ഓള്‍വെക്‌സ് മൈക്കിള്‍, പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ എഡ്വിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 12നാണ് ഊട്ടുതിരുനാള്‍. 10ന് തിരുഹൃദയ തിരുനാള്‍ ആഘോഷിക്കും. ഇത്തവണ രണ്ടുലക്ഷം പേര്‍ക്കാണ് ഊട്ടുസദ്യ തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.