'മ്മ്​ടെ രാഗം' ഹ്രസ്വചിത്രം

തൃശൂർ: മൂന്നുവർഷം മുമ്പ് അടച്ചുപൂട്ടിയ ജോർജേട്ടൻസ് രാഗം തിയറ്റർ നവീകരിച്ച് പുതിയ രൂപഭാവത്തോടെ വീണ്ടും തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ 'മ്മ്ടെ രാഗം' എന്ന പേരിൽ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ബാഡ്സ് എൻറർെടയിൻമ​െൻറി​െൻറ ബാനറിൽ പാപ്പരാസി മീഡിയ തയാറാക്കിയ ചിത്രം ഇതിനകം യു ട്യൂബിൽ ഒരുലക്ഷത്തിലധികം പേർ കണ്ടു. ആറു മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കാൻ 1500 രൂപമാത്രമാണ് ചെലവ്. വിഷുവിന് റിലീസ് ചെയ്ത ചിത്രം ഫേസ്ബുക്കിലെ പ്രമുഖപേജായ തൃശിവപേരൂരിൽ വന്നതോടെ ഏറെ പേർ കണ്ടെന്നും അണിയറ പ്രവർത്തകരായ ശബരീഷ് എസ്. നയാർ, എൻ.എസ്. ഹരി, സരീഷ് പ്രസാദ്, പി.എസ്. വിഷ്ണു, ജിജിൻ പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.