തൃശൂർ: ചെങ്ങാലൂരിൽ ദലിത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ പഞ്ചായത്ത് അംഗവും കുടുംബശ്രീക്കാരും തയാറാകാതിരുന്നത് സംശയത്തിന് ഇടനൽകുന്നു. പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കിയതായും സംശയിക്കുന്നു. പ്രതിയുടെ സി.പി.എം ബന്ധം അന്വേഷണത്തേയും അറസ്റ്റിനേയും ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണം തൃശൂർ: ദലിത് യുവതിയെ ചുട്ടുകൊന്ന സംഭവത്തിൽ കൊലപാതകിയെ സംരക്ഷിച്ച മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന് സർക്കാർ 25 ലക്ഷം ധനസഹായം നൽകണമെന്നും വീട് സന്ദർശിച്ച നേതാക്കൾ ആവശ്യപ്പെട്ടു. അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, സംസ്ഥാന ജനറൽ സെക്രട്ടറി സർജു തൊയക്കാവ്, ബി.ജെ.പി പുതുക്കാട് മണ്ഡലം പ്രസിഡൻറ് വി.കെ.രാജൻ, എ.ജി. രാജേഷ്, റിസൻ ചെവിടൻ, സുരേഷ് മേനോൻ, സുബ്രൻ പൂത്തോടൻ, ബിനോയ് എന്നിവർ അടങ്ങുന്നതാണ് സംഘം. മേയ് ദിനത്തിൽ ആവേശം പകർന്ന് വടംവലി മത്സരം തൃശൂർ: ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ജില്ല സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ വടംവലി മത്സരം നടത്തി. നവബോധ് താണിപ്പാടം സി.ഐ.ടി.യു ടീം ജേതാക്കളായി. ആദ്യ എട്ട് സ്ഥാനക്കാർക്ക് ഓരോ കുല നേന്ത്രപ്പഴം സമ്മാനമായി നൽകി. മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വിൻസെൻറ് കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ചു. ജില്ല ലേബർ ഓഫിസർ രജീഷ്, ബി.എം.എസ് ജില്ല പ്രസിഡൻറ് ടി.സി. സേതുമാധവൻ, കെ.ആർ. സാംബശിവൻ, ബേബി പൗലോസ്, പി.എ. ഹസൻ, എ.എസ്. കുട്ടി, കെ.ആർ. സുരേഷ് എന്നിവർ സംസാരിച്ചു. തൃശൂർ വിൻബോയ്സ് രണ്ടാം സ്ഥാനവും പച്ചളിപ്പുറം നവയുഗ മൂന്നാം സ്ഥാനവും നേടി. സമ്മാനവിതരണം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. എ.എസ്. കുട്ടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.