വെള്ളിക്കുളങ്ങര: മകളെ കണ്‍മുന്നില്‍ പെട്രോളൊഴിച്ച് കത്തിക്കുന്നതിന് സാക്ഷിയാകേണ്ടിവന്നതിെൻറ ആഘാതത്തിലാണ് കുണ്ടുകടവിൽ കൊല്ലപ്പെട്ട ജീതുവിെൻറ പിതാവ് മോനൊടി കണ്ണോളി വീട്ടില്‍ ജനാര്‍ദനൻ. ദേഹത്ത്് പെട്രോളൊഴിച്ചപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മകളെയും തീകൊളുത്താനായി പിന്തുടര്‍ന്ന ബിരാജിനേയും പിടിച്ചുമാറ്റാന്‍ ആരെങ്കിലും മുന്നോട്ടുവന്നിരുന്നെങ്കില്‍ മകൾ നഷ്ടപ്പെടില്ലായിരുന്നുവെന്ന്് ജനാര്‍ദനന്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവർ എല്ലാം കാഴ്ചക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്‌തതെന്ന് ജനാർദനൻ പറഞ്ഞു. പെട്രോളൊഴിച്ച് തീകൊളുത്താന്‍ തുടങ്ങിയ ബിരാജിനെ തടയാൻ ശ്രമിച്ചപ്പോള്‍ കുതറിമാറിയ ശേഷമാണ് ക്രൂര കൃത്യം ചെയ്തത്. പൊള്ളലേറ്റു വീണ മകളെ ആശുപത്രിയിലെത്തിക്കാനും ആരും മുന്നോട്ടുവന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീയില്‍ അടയ്ക്കാനുള്ള പണത്തിെൻറ പേരില്‍ ചിലര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും ജീതുവിെൻറ ജോലി നഷ്ടപ്പെടുത്തുമെന്നു പറഞ്ഞ് മകളെ വിളിച്ചു വരുത്തി ബലി കൊടുക്കുകയായിരുന്നുവെന്നും ജനാർദനൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.