തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് അഖില കേരള അക്ഷര ശ്ലോക പരിഷത്ത് നടത്തിയ സംസ്ഥാനതല അക്ഷര ശ്ലോക മത്സരത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ യു.എസ്. നാരായണനും (വല്ലച്ചിറ, തൃശൂർ) കുട്ടികളുടെ വിഭാഗത്തിൽ ജ്യോത്സന നായരും (വാഴക്കുളം, എറണാകുളം) ഒന്നാം സ്ഥാനം നേടി. മുതിർന്നവരുടെ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനം യഥാക്രമം ഇ.വി. സതീദേവി, ആശ സുരേഷ് നായർ എന്നിവരും കുട്ടികളുടെ വിഭാഗത്തിൽ ഗായത്രി പി. നായർ, ശ്രദ്ധ എന്നിവരും നേടി. കുട്ടികൾക്കു വേണ്ടിയുള്ള പി. താരാനാഥ് സ്മാരക മത്സരത്തിലും ജ്യോത്സനക്കാണ് ഒന്നാം സ്ഥാനം. ഉണ്ണികൃഷ്ണൻ ചെറുതുരുത്തി സമ്മാനം വിതരണം ചെയ്തു. എൻ.ഡി. കൃഷ്ണനുണ്ണിയുടെ സ്മരണക്ക് അദ്ദേഹത്തിെൻറ മകൻ പ്രഫ. വിശ്വനാഥനുണ്ണി ഏർപ്പെടുത്തിയ പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. അക്ഷര ശ്ലോക പരിഷത്ത് സെക്രട്ടറി പീറ്റർ ചെറുവത്തൂർ, എസ്.എൻ. നമ്പൂതിരി, എൻ.ഡി. ശങ്കരനാരായണൻ, സി.പി. കൃഷ്ണമൂർത്തി അയ്യർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.