കൊടുങ്ങല്ലൂർ: മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളെയും പി.ടി.എ ഭാരവാഹികളെയും പങ്കെടുപ്പിച്ച് വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ . നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ, വൈസ് ചെയർമാൻ ഹണി പീതാംബരൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ രാമദാസ് എന്നിവർ സംസാരിച്ചു. യോഗത്തിൽ വിവിധ ആവശ്യങ്ങൾ സ്കൂൾ അധികാരികൾ ഉന്നയിച്ചു. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇതിനാവശ്യമായ ഫണ്ട് എം.എൽ.എ ഫണ്ടിൽനിന്നും നഗരസഭ ഫണ്ടിൽനിന്നും അനുവദിക്കുമെന്ന് എം.എൽ.എ അറിയിച്ചു. കൂടുതൽ തുക ആവശ്യമായി വേണ്ടിവരുന്നതിന് സർക്കാറുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളികളിലെ ലഹരി ഉപയോഗം തടയുന്നതിനാവശ്യമായ കർമപരിപാടികൾ ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു. 'ഇടതു സർക്കാർ ത്രിപുരയും ബംഗാളും മറക്കരുത്' കൊടുങ്ങല്ലൂർ: അടിസ്ഥാന തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന ജനവിഭാഗങ്ങളെയും ജനകീയ സമരങ്ങളെയും മുഖ വിലക്കെടുക്കാതെ മുന്നോട്ട് പോകുന്ന ഇടത് സർക്കാറും പിണറായി വിജയനും ത്രിപുരയും ബംഗാളും മറക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശശി പന്തളം പറഞ്ഞു. ഇടത് സർക്കാറും പൊലീസും ജനകീയ സമരങ്ങളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടതുസർക്കാറിനെതിരെ വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു. കെ.കെ. അജിത, അബ്ദുൽ സലാം, മുർഷിദ് കരുവന്നൂർ, വിജയൻ മണലൂർ, ടി.വി. ശിവശങ്കൻ, കെ.എസ്. നവാസ് എന്നിവർ സംസാരിച്ചു. ഷഫീർ കാരുമാത്ര സ്വാഗതവും പി.എ. റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.