വൈദ്യുതി തടസ്സം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കില്ലെന്ന് തീരുമാനം

കൊടുങ്ങല്ലൂർ: 66 കെ.വി വൈദ്യുതി ലൈൻ 110 കെ.വിയായി ഉയർത്തുന്നതി​െൻറ ഭാഗമായി കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും നാട്ടുകാർ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു. മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കം വ്യാപാരികളുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധത്തിനിടയാക്കിയതോടെയാണ് യോഗം ചേർന്നത്. മുന്നറിയിപ്പില്ലാതെ ഒരു കാരണവശാലും വൈദ്യുതി വിച്ഛേദിക്കില്ലെന്നും മറ്റേതെങ്കിലും തരത്തിൽ വൈദ്യുതി തടസ്സം നേരിട്ടാൽ ഉടൻ ഇടപെട്ട് പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. കെ.എസ്.ഇ.ബിയുടെ നിർമാണ പ്രവർത്തനങ്ങൾ 20 ദിവസത്തിനകം പൂർത്തീകരിച്ച് വൈദ്യുതി വിതരണം സാധാരണ ഗതിയിലാക്കാനും ധാരണയായി. 110 കെ.വി നിർമാണ പ്രവർത്തനം നടക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ഇനിമുതൽ വൈദ്യുതി തടസ്സം ഉണ്ടാകുകയുള്ളൂ. 110 കെ.വി. വൈദ്യുതി ലൈൻ പ്രവർത്തന സജ്ജമാക്കുന്നതോടെ കൊടുങ്ങല്ലൂരിലെ വോൾേട്ടജ് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും കൊടുങ്ങല്ലൂരി​െൻറ വികസന, വ്യാവസായിക മേഖലക്ക് കൂടുതൽ കരുത്താകുമെന്നും എം.എൽ.എ. അറിയിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ മറ്റു ജനപ്രതിനിധികൾ, ഡയറക്ടർ, അസി.എൻജിനീയർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ബസിൽ മോഷണം: തമിഴ്നാട് സ്വദേശിനി പിടിയിൽ കൊടുങ്ങല്ലൂർ: ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി പിടിയിൽ. കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനെത്തിയ പേരാമ്പ്ര വല്ലപ്പാടി കടബോട്ടിൽ അയ്യപ്പൻ ഭാര്യ ലീലയുടെ 2200 രൂപയും രേഖകളുമടങ്ങിയ പഴ്സ് മോഷ്്ടിച്ചതിന് തമിഴ്നാട് സ്വദേശിനി കരൂർ നാമിച്ചി നഗർ ബാബുവി​െൻറ ഭാര്യ മുത്തുമാലിയാണ് (28) അറസ്റ്റിലായത്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന എം.എസ്. മേനോൻ ബസിൽ വെച്ചായിരുന്നു കവർച്ച. മോഷണം പോയ മുതലുകൾ കണ്ടെടുത്തു. ബസുകളിൽ തിരക്കുണ്ടാക്കിയാണ് മാന്യവസ്ത്രധാരിയായ ഇവർ മോഷണം നടത്തിയിരുന്നത്. ഇവർ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ മൂന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സ്റ്റേഷനിൽ ഒരുകളവ് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.െഎ കെ.ജെ. ജിനേഷ്, പൊലീസുകാരായ സരസപ്പൻ, ഷിജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.