തൃപ്രയാർ: പണമില്ലാത്തതിനാൽ ആക്ട്സിെൻറ പ്രവർത്തനം ഇനി തടസ്സപ്പെടില്ല. മാസക്കാലമായി ഓടാതെ കിടന്ന തൃപ്രയാർ ആക്ട്സ് ആംബുലൻസ് എം.എൽ.എയുടെ ഇടപെടലോടെ പ്രവർത്തന സജ്ജമായി. പ്രവർത്തനത്തിനായി ഗീതാഗോപി എം.എൽ.എ 10,000 രൂപ നൽകി. തുടർന്നുള്ള പ്രവർത്തന ചെലവിലേക്കുള്ള തുകയും ആക്ട്സ് പ്രവർത്തകരോടൊപ്പംനിന്ന് താൻ മുൻകൈയെടുത്ത് സംഘടിപ്പിക്കുമെന്നും എം.എൽ.എ ഉറപ്പു നൽകി. മാസത്തെ ചെലവിലേക്ക് 70,000 രൂപയാണ് ആവശ്യം. ആക്ട്സ് അംഗങ്ങളും അഭ്യുദയകാംക്ഷികളുമാണ് ഇത് സംഘടിപ്പിച്ചിരുന്നത്. ബാധ്യതകളും പ്രതിസന്ധികളും താങ്ങാനാവാതെ വന്നപ്പോഴാണ് പ്രവർത്തനം നിർത്തിവെച്ചത്. ദേശീയപാത 17 ലെയും സമീപ റോഡുകളിലേയും അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മുന്നിലെത്തുന്ന ആക്ട്സിെൻറ അഭാവം മേഖലക്ക് തിരിച്ചടിയായി. നാട്ടികയിൽ ഫയർ ആൻഡ് റെസ്ക്യു ഹോം ആരംഭിച്ചതോടെ ആക്ട്സിെൻറ പ്രസക്തിയേറുകയും ചെയ്തു. ഇരുവരുടെ പ്രവർത്തനവും കൂടിയാകുമ്പോൾ അപകടത്തിൽപെട്ടവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനാകും. ഇത്തരം സാഹചര്യത്തിലാണ് എം.എൽ.എയുടെ ഇടപെടൽ ആശ്വാസമായത്. ആംബുലൻസിെൻറ താക്കോൽ ആക്ട്സ് സെക്രട്ടറി സുനിൽ പാറമ്പിലിന് എം.എൽ.എ കൈമാറി. എൽ.ഡി.എഫ് നേതാക്കളായ കെ.ബി. ഹംസ, യു.കെ. ഗോപാലൻ, വി.വി. പ്രദീപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.