കുട്ടികളിലെ ആസ്​ത്​മ: 'ദയ'യിൽ ക്യാമ്പ്​ ഇന്നു മുതൽ

തൃശൂർ: കുട്ടികളിലെ ആസ്ത്മ സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാൻ ദയ ആശുപത്രി ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്ത്മ പൂർണമായി മാറുന്ന രോഗമല്ലെന്നും ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ നിയന്ത്രിച്ച് നടക്കാവുന്ന രോഗാവസ്ഥയാണെന്നുമുള്ള അവബോധം രക്ഷിതാക്കൾ ഉൾപ്പെടെയുള്ള ജനങ്ങളിൽ എത്തിക്കുകയാണ് ക്യാമ്പി​െൻറ ലക്ഷ്യമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വീട്ടിൽത്തന്നെ പ്രാഥമിക ചികിത്സ നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കും. കുട്ടികൾക്ക് ആരോഗ്യ പരിശോധന, ശാരീരികവും മാനസികവുമായ വളർച്ച, പോഷകാഹാര ലഭ്യത പഠന വൈകല്യം എന്നിവ വിലയിരുത്തും. ആസ്ത്മ, അലർജി സ്ക്രീനിങ്ങും നടത്തും. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ പീഡിയാട്രിക് ഒ.പിയിലാണ് പരിശോധന. ഡോ. റഹ്മാൻ ഖാൻ നേതൃത്വം നൽകും. മലദ്വാര അസുഖ നിർണയ ക്യാമ്പ് ദയ ആശുപത്രിയിൽ ൈപൽസ് അടക്കമുള്ള മലദ്വാര സംബന്ധമായ അസുഖങ്ങൾ നിർണയിക്കാൻ ക്യാമ്പ് നടത്തുന്നു. നിർധനരായ രോഗികളെയാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ നിരക്കിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തും. െചാവ്വാഴ്ച ഒമ്പത് മുതൽ വൈകീട്ട് നാലുവരെ ആശുപത്രിയിലെ സർജറി വിഭാഗത്തിൽ നടക്കുന്ന ക്യാമ്പിൽ ഡോ. വി.കെ. അബ്ദുൽ അസീസ്, ഡോ. ടി.സി. തിലകൻ, ഡോ. ഷലിക് എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.