മണ്ണുത്തി: കേരള കാര്‍ഷിക സര്‍വകലാശാലയും പവര്‍ഗ്രിഡ് കോര്‍പറേഷനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു പറഞ്ഞു. സര്‍വകലാശാല ആസ്ഥാനത്ത് പവര്‍ഗ്രിഡ് കോര്‍പറേഷെൻറ ധനസഹായത്തോടെ വിദ്യാര്‍ഥിനികൾക്ക് ഹോസ്റ്റല്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളാനിക്കരയില്‍ നിര്‍മിക്കുന്ന ഹോസ്റ്റലിന് വേണ്ടി വരുന്ന 4.45 കോടി രൂപ പവര്‍ ഗ്രിഡ് കോര്‍പറേഷനാണ് നൽകുന്നത്. ധാരണാപത്രത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എസ്. ലീനാകുമാരിയും പവര്‍ ഗ്രിഡ് എച്ച്.വി.ഡി.സി ജനറല്‍ മാനേജര്‍ പി. ജയചന്ദ്രനും ഒപ്പുെവച്ചു. പവര്‍ ഗ്രിഡ് െഡപ്യൂട്ടി ജനറല്‍ മാനേജര്‍ സുപ്രിയ, സർവകലാശാല മരാമത്ത് വിഭാഗം ഡയറക്ടര്‍ ഡോ. വി.ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പവര്‍ ഗ്രിഡ് കോര്‍പറേഷെൻറ സാമൂഹിക ഉത്തരവാദിത്ത സുസ്ഥിര കര്‍മപരിപാടിയുടെ ഭാഗമായാണ് ധനസഹായം. സര്‍വകലാശാല കോഴ്‌സുകളുടെ സീറ്റ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പുതിയ ഹോസ്റ്റലിന് കിട്ടിയ സമയോചിത ധനസഹായത്തിന് വൈസ് ചാന്‍സലര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.