മർദിച്ചതായി പരാതി

കൊടുങ്ങല്ലൂർ: എറിയാട് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന് പിറകെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ്ഷായെ മുൻ പഞ്ചായത്ത് അംഗത്തി​െൻറ നേതൃത്വത്തിൽ . പരിക്കേറ്റ മുഹമ്മദ്ഷാ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിലും കള്ളക്കേസിൽ കുടുക്കിയതിനുമെതിരെ ഒന്നാം തീയതി വൈകീട്ട് എറിയാട് പി.എസ് കവലയിൽ പ്രതിഷേധ യോഗം നടത്തുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി.ബി. മൊയ്തു വാർത്ത കുറിപ്പിൽ അറിയിച്ചു. പുഴനിലാവിന് വിരുന്നായി നൃത്തപ്രകടനം കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലോരത്തെ കലാ സാംസ്കാരിക പരിപാടിയായ പുഴനിലാവിനെ ഇത്തവണ ആകർഷകമാക്കിയത് നൃത്തത്തി​െൻറ വശ്യത. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുളള പതിനേഞ്ചാളം നൃത്ത സംഘങ്ങളാണ് പുഴനിലാവ് വേദിയിൽ മാറ്റുരച്ചത്. ആംഫി തിയറ്ററിൽ അരേങ്ങറിയ നൃത്ത പ്രകടനം കാണാൻ ആസ്വാദകരേെറയെത്തി. കോട്ടപ്പുറം മുസിരിസ് ടൂറിസം െഡവലപ്പ്മ​െൻറ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ഒരുക്കിയ 29ാമത് പുഴനിലാവിലാണ് നൃത്ത വിരുന്നൊരുക്കിയത്. പുഴനിലാവ് നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. എം.ടി.ഡി.സി ചെയർമാൻ വി.എം. ജോണി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രിൻസി മാർട്ടിൻ, എം.എസ്. വിനയകുമാർ, രഞ്ജിത്ത്, സുന്ദരേശൻ, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നടൻ സലിംകുമാർ ഉദ്ഘാടനം ചെയ്തു. വി.എ. നദീർ, ഇ.എസ്. സാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ദൈവദശകം നൂറ്ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ നേതൃത്വം നൽകിയ ഗിരീഷ് ഉണ്ണികൃഷ്ണനെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.