കുടുംബത്തിന് വീടൊരുക്കാൻ ഭൂമിയൊരുക്കി കൂട്ടായ്മ

കയ്പമംഗലം: കുടംബത്തിന് വീട് നിര്‍മിക്കാൻ വാട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭുമി വാങ്ങി നല്‍കി. കയ്പമംഗലം വിളക്കുപറമ്പ് സ്വദേശി മതിലകത്ത് വീട്ടില്‍ ഷെമീറി​െൻറ കുടംബത്തിനാണ് ഭൂമി നല്‍കിയത്. വന്‍കുടല്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഷെമീറി​െൻറ ശസ്ത്രക്രിയക്കും ചികിത്സക്കുമായി സഹായം കണ്ടെത്താൻ രൂപവത്കരിച്ച വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് ഭൂമിയും വാങ്ങി നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖയും പണവും ഷെമീറിന് കൈമാറി. വിളക്കുപറമ്പ് മഹല്ല് ഖത്തീബ് മുഈനുദ്ദീന്‍ വാഫിയാണ് രേഖകള്‍ കൈമാറിയത്. കൂട്ടായ്മ ഭാരവാഹി സലാം വിളക്കുപറമ്പ്, മുസ്തഫ വിളക്കുപറമ്പ്, ഉസ്മാൻ പോക്കാക്കില്ലത്ത്, ഷമീര്‍ പള്ളിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ചികിത്സ സഹായത്തിനായി സമാഹരിച്ച തുകയില്‍നിന്ന് ആശുപത്രി ചെലവുകള്‍ കഴിച്ച് ബാക്കി പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.