ചാലക്കുടി: വഴിവിളക്കുകൾ സ്ഥാപിക്കാത്തത് മൂലം കൊരട്ടി മേഖലയില്‍ ദേശീയപാത ഇരുട്ടില്‍. ഇതുമൂലം രാത്രിയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. നേരത്തെ വാഗ്ദാനമുണ്ടെയെങ്കിലും അത്പാലിക്കാൻ കരാർ കമ്പനി തയാറായിട്ടില്ല. ചാലക്കുടിപ്പാലം കഴിഞ്ഞാല്‍ മുരിങ്ങൂര്‍ മേല്‍പ്പാലം വരെയും മുരിങ്ങൂര്‍ സിഗ്നല്‍ കഴിഞ്ഞാല്‍ കൊരട്ടിപ്രസ് എത്തുന്നതുവരെയും ഈ മേഖലയില്‍ തെരുവുവിളക്കുകളില്ല. വളവുകളും വാഹനങ്ങളുടെ വേഗതയും കൂടുതലായ ഇവിടെ ദേശീയപാതയിലെ അപകടമേഖലയിലൊന്നാണ്. രാത്രിയില്‍ മാത്രമല്ല പകലും ദിനേന നിരവധി വാഹനാപകടങ്ങള്‍ നടക്കുന്നുണ്ട്. നിരവധി കാല്‍നടക്കാരും ഇരുചക്രവാഹന സഞ്ചാരികളും രാത്രിയില്‍ വാഹനമിടിച്ച് മരിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് കണ്ടെയ്‌നര്‍ ലോറി റോഡിന് വശത്തെ ഗര്‍ത്തത്തിലേക്ക് മറിഞ്ഞത്. സര്‍വിസ് റോഡില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുകയാണ്. പകല്‍ സമയങ്ങളില്‍പോലും വാഹനങ്ങള്‍ ഒന്നിനുപിന്നാലെ കൂട്ടിയിടിക്കുന്നുണ്ട്. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഇരുട്ടുമൂടി കിടക്കുന്ന ഇവിടെ റോഡിെൻറ ഘടന ഡ്രൈവര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. റോഡിനിരുവശത്തും സ്ഥാപനങ്ങള്‍ കുറവായതിനാല്‍ അവിടത്തെ വെളിച്ചവും കുറവാണ്. വേഗതയോടെ എത്തുന്ന പല വാഹനങ്ങളും ഇവിടത്തെ വളവുകളില്‍ നിയന്ത്രണം തെറ്റി അപകടത്തിൽപെടുകയാണ്. എത്രയും വേഗം കൊരട്ടി മേഖലയില്‍ ദേശീയപാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.