സർക്കാറും കുത്തക കമ്പനികളും ചേർന്ന് എൻഡോസൾഫാൻ ദുരിതബാധിതരെ പന്താടുന്നു -ദയാബായി തൃശൂർ: എൻഡോസൾഫാൻ ബാധിതർക്ക് സർക്കാർ ശരിയായ പുനരധിവാസം ഒരുക്കിയിരുന്നെങ്കിൽ അവരുടെ ജീവിതം മെച്ചപ്പെടുമായിരുന്നെന്ന് സാമൂഹിക പ്രവർത്തക ദയാഭായി. സർക്കാറും കുത്തക കമ്പനികളും ചേർന്ന് പാവങ്ങളുടെ ജീവിതം പന്താടുന്നതിെൻറ ഉദാഹരണമാണ് എൻഡോസൾഫാൻ ദുരിതബാധിതരെന്നും ദയാഭായി പറഞ്ഞു. കാസർകോെട്ട എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സാമൂഹിക ഇടപെടലുകളെക്കുറിച്ച് ആലോചിക്കാൻ തൃശൂരിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ദയാഭായി. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. ഡോ. എം.ആർ. അരവിന്ദൻ, ജേക്കബ് വടക്കുഞ്ചേരി, ബൽക്കീസ് ബാനു, പൂനം റഹിം, ഇർഷാദ് റഹ്മാൻ, കെ. ശിവരാമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.