വെള്ളിക്കുളങ്ങര: നായാട്ട്കുണ്ടിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ചാരായ നിർമാണത്തിനായി സൂക്ഷിച്ച 200 ലിറ്റർ വാഷ് വെള്ളിക്കുളങ്ങര പൊലീസ് പിടികൂടി നശിപ്പിച്ചു. ഒരു ലിറ്റര്‍ ചാരായവും പിടികൂടി. എസ്.െഎ എസ്.എല്‍. സുധീഷ് നേതൃത്വം നൽകി. കാവടി ആഘോഷം നാളെ കോടാലി: ഒമ്പതുങ്ങല്‍ കൈലാസ ശിവക്ഷേത്രത്തിലെ കാവടി ആഘോഷവും സന്ധ്യാവിസ്മയക്കാഴ്ചയും ഞായറാഴ്ച നടക്കും. രാവിലെ അഞ്ചിന് മഹാഗണപതിഹോമം, ഏഴിന് ഉഷപൂജ, പഞ്ചവിംശതി കലശാഭിഷേകം, തുടര്‍ന്ന് മുരുക സന്നിധിയില്‍ അഭിഷേകങ്ങള്‍, ഒമ്പത് മുതല്‍ ഉച്ചക്ക് 1.30 വരെ കാവടിയാട്ടം എന്നിവ നടക്കും. വൈകുന്നേരം നാലിന് മൂന്നുമുറി പള്ളി ജങ്ഷനില്‍നിന്ന് തെയ്യം, തിറ, കാളകളി, ചെണ്ടുകാവടി, ബാൻറ് വാദ്യം, ശിങ്കാരിമേളം എന്നിവയോടെ സന്ധ്യാവിസ്മയക്കാഴ്ച പുറപ്പെട്ട് ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ദീപാരാധന, ഭസ്മാഭിഷേകം, രാത്രി എട്ടുമുതല്‍ കാവടിയാട്ടം എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.