തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിച്ച ശേഷം തേവർ തൃപ്രയാറിൽ മടങ്ങിയെത്തിയതോടെ ഗ്രാമപ്രദക്ഷിണത്തിന് പരിസമാപ്തിയായി. ആറാട്ടുപുഴയിൽനിന്ന് 20 കിലോമീറ്റർ തൃപ്രയാറിലേക്ക് തേവരെ അനുഗമിച്ച ഭക്തരുടെ യാത്ര ആയിരങ്ങളുടെ തീർഥാടനമായി മാറി. തേവരെ അനുഗമിക്കാൻ സ്ത്രീകളുടെ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു. യാത്രക്കിടയിൽ കുറുമ്പിലാവ് വെണ്ട്രാശേരി ശിവക്ഷേത്രത്തിലെത്തിയപ്പോൾ ഭക്തർക്ക് പാളപ്പാത്രത്തിൽ മുതിര പുഴുക്കും ചെത്ത് മാങ്ങ, രസ കാളൻ, നാളികേര കൊത്ത് എന്നിവയും ചേർത്ത് കഞ്ഞി നൽകി. ദേവസ്വം കമീഷണർ എ. ജയകുമാർ, തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ്കുമാർ, ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി വി.ആർ. പ്രകാശൻ, വെണ്ട്രാശേരി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. തൃപ്രയാറിൽ എത്തിയ േതവരെ ഉത്രം വിളക്കുവെച്ച് മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ബ്രാഹ്മണി പാട്ടിനുശേഷം പുറത്തേയ്ക്കെഴുന്നള്ളിച്ചു. തുടർന്ന് സേതു കുളത്തിൽ ആറാട്ടു നടത്തി. ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. അത്താഴ ശീവേലിയടക്കമുള്ള പൂജകളോടെ ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ച യാത്രകളും ചടങ്ങുകളും ആഘോഷങ്ങൾക്കും പരിസമാപ്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.